Skip to content

chithrodayamflashnews.com

October 18, 2026 8:35 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ഇരുട്ടിൻ്റെയല്ല പ്രകാശത്തിൻ്റെ ആൾ ആകുക.(ഇന്നത്തെ ചിന്താവിഷയം)

ഇരുളും വെളിച്ചവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. പകലും രാത്രിയും പോലെ. അന്ധകാരവും പ്രകാശവും പോലെ അജ്ഞാനവും ജ്ഞാനവും പോലെ എന്തിന് മരണവും ജനനവും പോലെ മനുഷ്യരെ സ്വാധീനിക്കുന്നു. എന്നാൽ സദാ പ്രകാശം പരത്താൻ ഒരുവനു കഴിയുക ഏറെ പ്രാധാന്യമേറിയതാണ്. പ്രകാശം സ്നേഹമാണ്. വാത്സല്യമാണ്. ത്യാഗമാണ്. ദയയാണ്. കരുണയാണ്. പ്രേമമാണ്. മനുഷ്യത്വമാണ്. ആ പ്രകാശം പരത്തുന്നിടത്ത് ഈശ്വര ചൈതന്യം കാണാനാകും. ഈശ്വ കൃപയിൽ ജീവിക്കുക മനുഷ്യരെ സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണ്. നന്മയുടെ സ്വാധീനത്തിൽ മനസ്സും ശരീരവും കഴിയുക ഏറെ അമൂല്യമായിരിക്കും. ദുഷ്ടചിന്തകൾക്കോ ദുഷ്ട പ്രവർത്തനങ്ങൾക്കാ അവിടെ സ്ഥാനമില്ല. മനസ്സിൽ അത്തരം മാലിന്യങ്ങൾ വന്നു ചേരില്ല . ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയ്ക്കു മാത്രം പ്രകാശവാഹകനാകാൻ കഴിയൂ. അവന് മാത്രമേ അന്ധകാരത്തെ തുടച്ചു മാറ്റാനാകൂ. തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിൻ്റെ ശോഭ പോലെ അത്തരക്കാർ കുടുംബത്തിനും സമൂഹത്തിനും ദേശത്തിനും രാജ്യത്തിനും ചിലപ്പോൾ ലോകത്തിനു തന്നെ പ്രകാശമായി മാറുന്ന കാഴച വിസ്മയിപ്പിക്കാറുണ്ട്. അവിടെ സത്യസന്ധതയും നീതിയും പുലർത്തിയിരിക്കും. സ്വജനപക്ഷപാതമോ സ്വാർത്ഥതയോ അവരെ തീണ്ടില്ല. സമചിത്തതയോടെയും ശാന്തതയോടെയും സമാധാനത്തോടെയും ഏതു വിഷയങ്ങളേയും നോക്കിക്കാണും. മത്സരിക്കാനോ ലാഭത്തിനു വേണ്ടിയോ തയ്യാറാകില്ല. ഈശ്വരവിശ്വാസവും മാനവ സേവയിലൂടെ ഈശ്വരസേവയും ചെയ്ത് കാലം കഴിക്കുക എന്ന ധർമ്മത്തിൽ ചരിക്കുന്നവരായിരിക്കും. എന്തുകൊണ്ട് അത്തരക്കാരിലൊരാളായി പ്രകാശ വാഹകനായി നമ്മളോരോരുത്തരും ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു കൂടാ. തയ്യാറെങ്കിൽ ഈ ഭൂമിയിൽ തന്നെ നമുക്ക് സ്വർഗ്ഗം പണിയാനാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6