Skip to content

chithrodayamflashnews.com

October 18, 2026 5:44 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

നിങ്ങളടെ ധൈര്യം നൂറുമടങ്ങ് കരുത്തുറ്റതാക്കാം .(ഇന്നത്തെ ചിന്താവിഷയം)

 

ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ് ധൈര്യവും ഭയവും. ഇവ രണ്ടും മനസ്സിൻ്റെ പ്രത്യേകതകളതെ. പ്രതിസന്ധികളെ തരണം ചെയ്യണമെങ്കിൽ ധൈര്യം ആർജ്ജിച്ചിരിക്കണം. ധൈര്യമുള്ളിടത്ത് കർമ്മബലം കൂടും. അവിടെ തളർച്ചയോ നിരാശയോ ഭയമോ എത്തിനോക്കാറില്ല. അവർ വിവേകപൂർവ്വം സംസാരിക്കുകയും സധൈര്യം പ്രവർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല അവരുടെ ചിന്തകളിൽ ഉൽകൃഷ്ടത കാണാനാകും. ഉൽകൃഷ്ടത ഉണ്ടെങ്കിൽ ദുഷ്ടതയ്ക്കു സ്ഥാനമില്ല. ദുഷ്ടത നാശം വിതയ്ക്കും. നാശമല്ല നല്ല വളർച്ചയാണ് ഏവരും ആഗ്രഹിക്കുന്നത്. സൽക്കർമ്മങ്ങളിലൂടെ ഈശ്വരചിന്തയിലൂടെ വ്യക്തിവൈഭവം വളർത്താം. ധൈര്യമുള്ള വ്യക്തിത്വം വിജയമല്ലാതെ പരാജയം രുചിക്കില്ല. പരാജയബോധം പലപ്പോഴും ഭയവും നിരാശയും ജനിപ്പിക്കും. ഇവകൾ കൂടുതൽ ഒരുവനെ മഥിക്കുകയാണെങ്കിൽ അവൻ്റെ പ്രകൃതത്തെ പ്രവർത്തനത്തെ ബാധിക്കും. അവൻ്റെ ചുവടുകൾ പിഴയ്ക്കും. ഇവിടുന്നു ഉയർത്തെഴുന്നേൽക്കുക ശ്രമകരമാണ്. തെറ്റും ശരിയും വിവേചിച്ചറിയണം. ശരിയായ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് നമ്മളാർജ്ജിച്ച ധൈര്യം മികവുറ്റതാകുന്നത്. മത്സരവും മല്ലിടലും ധൈര്യത്തിൻ്റെ ഭാഗമാകരുത്. അവിടെ ധൈര്യത്തിനു മഹത്വം വന്നു ചേരില്ല. നീതിയുക്തവും സത്യസന്ധതയും കൊണ്ട് ധൈര്യത്തെ പ്രകടമാക്കുന്നിടത്ത് വിജയപ്രാപ്തി നേടും. മനസ്സിൻ്റെ ധൈര്യം വർദ്ധിക്കുന്നതോടെ അപ്രാപ്യമായിട്ട് ഒന്നുമില്ലാതെയാകും. ജ്ഞാനം പ്രകാശിക്കുകയും അതിലൂടെ അജ്ഞാനം തുടച്ചു മാറ്റപ്പെടുകയും ചെയ്യുന്നു. ജ്ഞാനം വളർന്ന് ആത്മജ്ഞാനമായും ആത്മജ്ഞാനത്തിലൂടെ ത്രികാലജ്ഞാനത്തിലെത്തപ്പെടാനും അത് ഈശ്വരസാക്ഷാത്ക്കാരമായി ഭവിക്കുകയും ചെയ്യുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6