
ജീവിതത്തിൽ ചിന്താഗതിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ചിന്തകൾ നല്ലതെങ്കിൽ പ്രവൃത്തികളും നല്ലതായി ഭവിക്കുന്നതു കാണാം. പ്രവൃത്തികൾ നല്ലതെങ്കിൽ അതിൻ്റെ ഫലങ്ങളും നല്ലതായിരിക്കും. നല്ല ഫലങ്ങൾക്കു സ്വാദ് ഏറുന്നതു പോലെ അനുഭവങ്ങളും സ്വാദിഷ്ടവും മധുരിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യൻ്റെ കർമ്മങ്ങൾക്ക് അന്ത്യമില്ല.. മരണം വരെ അവൻ കർമ്മങ്ങളിൽ മുഴുകുന്നു. നല്ല ചിന്തകൾ ഒരുവൻ്റെ ജീവിതത്തെ ധന്യമാക്കുന്നതു പോലെ സദ് പ്രവർത്തികളും ഒരുവനെ ശ്രദ്ധേയമാക്കുന്നു. അതേ സമയം തിന്മ എത്രത്തോളം പകർന്നാലും അളന്നാലും അതിൻ്റെ ഫലങ്ങൾ ചെറുതു തന്നെ. രുചിയും വ്യത്യസ്ഥം. ജീവിതത്തിനു വലിപ്പം അനുഭവിക്കണമെങ്കിൽ സത്യസന്ധതയും നീതിയും വേണം. സത്യവും നീതിയും ധർമ്മവും ഈശ്വരൻ്റെ വ്യത്യസ്ഥ മുഖങ്ങളത്രെ. ജീവിതത്തിൽ ധർമ്മത്തെ പാലിക്കുന്നവൻ ഈശ്വരവിശ്വാസവും ചിന്തകളും ഊട്ടി വളർത്തും. അവൻ്റെ ഒരു പ്രവൃത്തികളും അപരനു ദോഷമായി ഭവിക്കില്ല. ഏതു നേട്ടങ്ങളും നീതിഷ്ഠതമാണങ്കിൽ അവിടെ പരാതികൾക്കു സ്ഥാനമില്ല. നല്ല സ്വഭാവം കൊണ്ട് നല്ല ചിന്തകൾ കൊണ്ട് നല്ല പ്രവർത്തനങ്ങൾ കൊണ്ട് ഒരുവന് സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റിയാൽ അതിൻ്റെ വലിപ്പം എത്ര കൂട്ടിയാലും മുൻപന്തിയിൽ നിൽക്കും. ഒരു മനുഷ്യസ്നേഹി എങ്ങനെയായിരിക്കണം എന്നൊന്നും മുൻ വിധിയില്ല. മറ്റുള്ളവർക്ക് ഉപകാരപ്രദമായ പ്രവൃത്തികൾ ചെയ്യുന്നവൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവൻ സത്യസന്ധതയോടെ നീതിബോധത്തോടെ ധർമ്മനിഷ്ഠയോടെ ജീവിതം നയിക്കുന്നവൻ മനുഷ്യസ്നേഹിയായിരിക്കും. അവനിലെ മനുഷ്യത്വം മിന്നിതിളങ്ങി നിൽക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.