Skip to content

chithrodayamflashnews.com

October 23, 2026 12:54 pm
നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി. ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 23, വെള്ളിയാഴ്ച) കണ്ണീരിനെ കനലാക്കി കശ്മീർ അതിർത്തി കാത്ത മലയാളി പെൺകരുത്ത്: ആതിര കെ. പിള്ളയുടെ ജീവിതകഥ സോഷ്യൽ മീഡിയയിലെ ഇരുണ്ട മുഖം: പ്രശസ്ത ഫിനാൻസ് ഇൻഫ്ലുവൻസർ ഫൈനാൻസ് വിത്ത് ഹരീഷ്’ ജീവനൊടുക്കി.

ലക്ഷ്യം നേടുന്നതിനു വേണ്ടി പ്ലാനുകൾ ഒത്തുകൂട്ടുക. (ഇന്നത്തെ ചിന്താവിഷയം)

ഏതൊരും കർമ്മങ്ങൾ നിറവേറ്റുമ്പോഴും ലക്ഷ്യമുണ്ടായിരിക്കണം. ലക്ഷ്യമില്ലങ്കിൽ ഒരിടത്തും നമുക്ക് എത്തിച്ചേരാനാകില്ല. അത് നൂൽ പൊട്ടിയ പട്ടം പോലെ അലഞ്ഞു നടക്കും. ലക്ഷ്യം നേടണമെങ്കിൽ മതിയായ പദ്ധതികൾ ശരിപ്പെടുത്തണം. പ്ലാൻ ചെയ്യാത്തവയ്ക്ക് ലക്ഷ്യപ്രാപ്തിയിലെത്താനാകില്ല. അടുക്കും ചിട്ടയുമുള്ള ജീവിതം പ്ലാനുകളാൽ സമൃദ്ധമായിരിക്കും. ഏതു പ്ലാൻ ചിട്ടപ്പെടുത്തുമ്പോഴും മനസ്സിൻ്റെ സന്നദ്ധത മുഖ്യവിഷയമാണ്. മനസ്സിൻ്റെ താൽപ്പര്യം ഒരൊരുത്തരുടെയും അഭിരുചിക്കനുസരിച്ച് ആയിരിക്കും. മനസ്സിൽ ഉടലെടുക്കുന്ന ചിന്തകൾ നല്ലതെങ്കിൽ കർമ്മങ്ങളും നല്ലതായി പ്രതിഫലിക്കും. അത് ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കും. കുടുംബ ബന്ധങ്ങളാകട്ടെ വ്യവസായ ബന്ധങ്ങളാകട്ടെ എല്ലാത്തിൻ്റെയും പിന്നിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ധാരണ മനസ്സിനെ ഉണർത്തുകയും ഉണർന്നിരിക്കുന്ന മനസ്സിൽ ചിട്ടപ്പെടുത്തിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നിടത്ത് ലക്ഷ്യം വഴി തുറക്കും. ലക്ഷ്യബോധം ഒരുവനെ മുന്നോട്ടു നയിക്കുന്നു. മൂന്നോട്ടുള്ള ഒരോ ചുവടുകളും വളരെ പ്രാധാന്യമേറിയതത്രെ. അവിടെ പിഴവുകൾ വന്നു കൂടിയാൽ താളം തെറ്റും. ജീവിതത്തിൻ്റെ താളം തെറ്റുന്നിടത്ത് തകർച്ച തുടങ്ങുകയാണ്. ദുശീലങ്ങളായ മദ്യപാനം മയക്കുമരുന്ന് ചീട്ടുകളി മുതലായവയിൽ ജീവിതത്തെ ഹോമിക്കുന്നവർ അവർ മാത്രമല്ല തകരുന്നത് അവരുടെ കൂടെ ഉള്ളവരും നശിക്കുന്നു. കോപം വൈരാഗ്യം വിദ്വേഷം മുതലായ ദുർവികാരങ്ങളും ഒരുവനെ അധഃപതനത്തിലേയ്ക്കു നയിക്കുന്നു. കഴിയുമെങ്കിൽ അറിവും ബോധവും ജ്ഞാനവും യഥാവിധി പരിപാലിച്ച് തിന്മകളെ അകറ്റിനിർത്തി പ്ലാനുകളെ ഒത്തുകൂട്ടിയാൽ തീർച്ചയായിട്ടും ലക്ഷ്യപ്രാപ്തി സുഖകരമായിരിക്കും. സുഖകരമായ ലക്ഷ്യാന്ത്യം ആനന്ദമായിരിക്കും. ഏതാനന്ദത്തിലും മനസ്സ് നിർമ്മലമായിരിക്കും. നിർമ്മലമായ മനസ്സിൽ ഈശ്വരചൈതന്യം വിളയാടും. ഈശ്വര ചൈതന്യമുള്ളിടത്ത് സർവ്വതും വിജയമായി ഭവിക്കുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6