Skip to content

chithrodayamflashnews.com

Asnap 1409

ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.

കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കിയതിനാൽ സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ ലളിതമായ ചടങ്ങിൽ ആയിരുന്നു താരങ്ങൾക്ക് സ്വീകരണം നൽകിയത്.

കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ ഓരോ കലാകാരന്മാർക്കും കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6