തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ റായ ഖാലിദ് അൽഅമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ.
നേരത്തെ വിവാഹനിശ്ചയ ചിത്രം സുനൈന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തു പിടിച്ച ചിത്രമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. വ്ലോഗുകളിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് ഖാലിദ്. ടർബോ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഖാലിദ് മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം വൈറലായിരുന്നു.
എന്നാൽ വിവാഹത്തെ സംബന്ധിക്കുന്ന വാർത്തകളോടൊന്നും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം ഖാലിദ് ഇപ്പോൾ ഇന്ത്യയിലെത്തിയിട്ടുണ്ട്.
ചെന്നൈയിലെ ഒരു റെസ്റ്റൊറന്റിൽ നിന്നുള്ള ചിത്രങ്ങൾ ഖാലിദ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലാണ് സുനൈന കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് താരം ഒടുവിൽ അഭിനയിച്ചത്.
No Comment.