മേപ്പാടി :മേപ്പാടി HSS, ST. JOSEPH, MOUNT TABORE, അരപ്പറ്റ എന്നീ ക്യാമ്പുകളിൽ 400ഓളം മൊബൈൽ ചാർജറുകളും, 300ഓളം ചാർജിങ് കേബിളുകളും, ഒരേ സമയം 20ഓളം മൊബൈൽ ഫോണുകൾ ഒന്നിച്ചു ചാർജ് ചെയ്യുവാനുള്ള ചാർജിങ് കിയോസ്ക്കുകളും നിർമിച്ചു നൽകി മൊബൈൽ ഫോൺ രീടൈലർസ് അസോസിയേഷൻ ഓഫ് കേരള വയനാട് ജില്ലാ കമ്മിറ്റി’
ദുരന്ത മേഖലയിൽ റെസ്ക്യൂ ടീം, ആർമി, NDRF എന്നിവർക്ക് ഒരേ സമയം 50ൽ അധികം ഫോൺ റീചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന് തന്നെ 8ചെയ്യുവാനുള്ള ഒരുക്കത്തിലാണ് അസോസിയേഷൻ ഭാരവാഹികളായ,സുൽഫിക്കർ, അജ്മൽ, ഗിരീഷ്, ജംഷാദ്, ശംസുദ്ധീൻ തുടങ്ങിയവർ.
അസോസിയേഷന്റെ ഈ പ്രവർത്തനം ദുരിതബാധിത മേഖലയിലുള്ളവർക്ക് മൊബൈൽ ചാർജിങ് പോയിന്റുകൾ വലിയൊരു ആശ്വാസമാകും
No Comment.