കൊച്ചി:റോബോട്ടിക്സ് മേഖലയിൽ കേരളത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രഥമ റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിൾ ഇന്ന് കൊച്ചിയിൽ ചേരും.
ബോൾഗാട്ടി കൺവൻഷൻസെന്ററിൽ രാവിലെ 10.30ന് വസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെഎസ്ഐ – ഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിളിൽ 200 – സ്റ്റാർട്ടപ്പുകളും 400 പ്രതിനിധികൾ ളും പങ്കെടുക്കും. റോബോട്ടിക്സ് – രംഗത്തെ വിദഗ്ധർ സംസാരിക്കും.അർമാഡ എഐവൈസ്എസ് വിവേക് ബൊല്ലം, സ്റ്റാർട്ടപ് മെന്റർ റോബിൻ ടോമി എന്നിവരാണ് പ്രഭാഷകർ.
ജെൻ റോബോട്ടിക്സ് സഹസ്ഥാപകൻ എൻപി നിഖിൽ, അസിമോവ് റോബോട്ടിക്സ് സിഇഒ ടി ജയകൃഷ്ണൻ, ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പുളകിത ഗൗർ, ഐറോവ് സഹസ്ഥാപകൻ ജോൺസ് ടി മത്തായിഎന്നിവർ അനുഭവങ്ങൾ പങ്കു വയ്ക്കും.
നൂതന റോബോട്ടിക്സ് കണ്ടുപിടിത്തങ്ങളുടെ പ്രദർശ നവും ഉണ്ടാകും.
No Comment.