ബോക്സോഫീസ് ഹിറ്റുകള്‍ ഇല്ലാതെ വരള്‍ച്ചയിലായ ബോളിവുഡിന് ആശ്വാസം നല്കിയ ചിത്രമാണ് ‘സ്ത്രീ 2’. ബോക്സോഫീസില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിക്ക് മുകളില്‍ ചിത്രം നേടിയെന്നാണ് വിവരം.
ഇപ്പോഴിതാ ശ്രദ്ധ കപൂര്‍ രാജ് കുമാര്‍ റാവു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്നു.
മൂന്നാം വാരത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ബാഹുബലി 2 ഹിന്ദി ഡബ്ബിന്റെ റെക്കോഡാണ് സൂപ്പര്‍ നാച്വറല്‍ ത്രില്ലറായ സ്ത്രീ 2 തകര്‍ത്തത്.
ഏഴു വര്‍ഷം പഴക്കമുള്ള റെക്കോഡായിരുന്നു ഇത്.
70.02 കോടി എന്ന ബാഹുബലി-2 ന്റെ മൂന്നാം വാര കളക്ഷൻ റെക്കോഡാണ് സ്ത്രീ 2 മറികടന്നത്.
ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സ്ത്രീ 2 ആഗോള ബോക്സോഫീസില്‍ 725 കോടിയാണ് നേടിയിരിക്കുന്നത്.
ഇതില്‍ ഇന്ത്യന്‍ ഗ്രോസ് 606 കോടിയാണ്.
No Comment.