കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി ഡിംപിൾ റോസ്.
ഡിംപിൾ റോസിന്റെ വാക്കുകൾ ഇങ്ങനെ..;
അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടതിന് പിന്നാലെ മൂന്ന് ദിവസത്തോളം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും ഒരുപാട് മാനസിക വിഷമങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ഡിംപിൾ റോസ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു.
റോയ് യുടെമരണം അറിഞ്ഞ ശേഷം മൂന്ന് ദിവസം താൻ ഉറങ്ങിയില്ലെന്നും തന്റെ സ്വപ്ന ഭവനത്തിന്റെ ഭാവിയും അദ്ദേഹവുമായുള്ള സൗഹൃദവുമൊക്കെയാണ് ഇതിന് കാരണമായതെന്നും ഡിംപിൾ വെളിപ്പെടുത്തുന്നു.
റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ’ സിനിമയുടെ നിർമാതാവ് അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും എല്ലാം ചെയ്തിട്ടുണ്ട്. ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്. ഇത്രയും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണെങ്കിലും നമുക്കൊപ്പം ചേരുന്ന ആളായിരുന്നു അദ്ദേഹവും ആ കുടുംബവും.
അതുപോലെ ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. എപ്പോഴും അങ്ങനെ വിളിക്കാറില്ലെങ്കിലും മാനസികമായ അടുപ്പം അദ്ദേഹത്തോടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആരോ ആണ് റോയ് സാർ എന്ന ഫീലിങ്സ് എനിക്ക് ഉണ്ടായിരുന്നു. മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എൻ്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ് ആയിരുന്നു. അത്രയും വിഷമമായി.
പിന്നെ മറ്റൊന്ന് കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായിരുന്നു. ഒരു രൂപ ആശങ്കയിൽ കിടന്നാൽ പോലും എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് എനിക്കും ഉണ്ടായിരുന്നു. അപകട മരണമായിരുന്നുവെങ്കിൽ പോലും ഇത്ര വിഷമം തോന്നുകയില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നതും വേദനിപ്പിച്ചു.
എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. മൂന്ന്, നാല് ദിവസം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. അതെന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല. റോയ് സാറുമായി സംസാരിച്ച മെമ്മറീസുണ്ട്, ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്… ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത്എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നു.
പിന്നാലെ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കഥകളും പുറത്ത് വന്നു. ഉള്ളതും ഇല്ലാത്തതുമൊക്കെ ഉണ്ടായിരിക്കും. വ്യക്തിപരമായി വളരെ ആഴത്തിലൊന്നും അദ്ദേഹത്തെക്കുറിച്ച് അറിയില്ല, എന്നെപ്പോലും അറിയണമെന്നില്ല. റോയ് സാറിന്റെ വിഡിയോസ് ഒക്കെ കാണുമ്പോഴും മാനസികമായ അടുപ്പം തോന്നുമായിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ കേട്ടപ്പോഴും വിഷമം തോന്നി.
അദ്ദേഹം മരിച്ച അന്ന് മുതൽ കോൺഫിഡന്റിന്റെ ഭാഗത്ത് നിന്നും എല്ലാ കാര്യങ്ങളും ഔദ്യോഗികമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോൺഫിഡന്റ് എംഡി ടി.എ. ജോസഫ് സർ എല്ലാവർക്കും പഴ്സനലി മെയിൽ അയച്ചിട്ടുണ്ട്.
റോയ് സാറിന്റെ മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് ഒരു കൺഫ്യൂഷനായിരുന്നു എന്നത് ശരിയാണ്. മുന്നോട്ടുള്ള കാര്യങ്ങളെ ആലോചിച്ചായിരുന്നു ആ പേടി. മീഡിയയിൽ വന്ന വാർത്തകളും പേടിപ്പിക്കുന്ന തരത്തിലായിരുന്നു.
സത്യം പറഞ്ഞാൽ നല്ല പേടിയും വിഷമവും ഉണ്ടായിരുന്നു. ഒഫീഷ്യൽസുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെംബർ എന്ന രീതിയിൽ ഇന്നുവരെ ഒരു പ്രശ്നങ്ങളും ഞങ്ങളെ അറിയിച്ചിട്ടില്ല. ഫാമിലി മെംബർ എന്ന് ഉദ്ദേശിക്കുന്നത്, അവരുടെ സർക്കിളിൽ ഉൾപ്പെടുന്നു എന്നതാണ്.
ഒരുപാട് പ്രൊപ്പഗാൻണ്ടാസ് കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. പക്ഷേ അതൊന്നും അവർ ഔദ്യോഗികമായി പറഞ്ഞത് അല്ല.
എല്ലാവരുടെയും സ്വപ്നമാണ് ഒരുവീട്. സ്വന്തമായി അധ്വാനിച്ച് സമ്പാദിച്ച നഷ്ടപ്പെടുക എല്ലാവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. വീടിന്റെ കാര്യത്തിൽ എല്ലാ ഉത്തരവാദിത്തവും ഇവർ ഏറ്റെടുക്കും എന്നു തന്നെയാണ് വിശ്വാസം.
ദയവ് ചെയ്ത് ഔദ്യോഗികമായി വരുന്ന വാർത്തകൾ പുറത്തുവിടുക, ഇല്ലാത്ത വാർത്തകൾ പടച്ചുവിടുന്ന യൂട്യൂബ് ചാനലുകളുണ്ട്. ഒരാളെ കൊന്നു തിന്നിട്ടാകരുത്, മറ്റൊരാളുടെ കുടുംബം രക്ഷിക്കാൻ. ഒരു കമന്റ് കൊണ്ടാണെങ്കിൽ പോലും മറ്റൊരാളുടെ കുടുംബത്തിലെ കരടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.’

സ്പായിലെ കൂട്ടബലാത്സംഗം: ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം; വൈദ്യ പരിശോധന ഫലം നിര്ണായകം
No Comment.