Skip to content

chithrodayamflashnews.com

July 15, 2026 1:16 am
Asnap 1409

സ്പായിലെ കൂട്ട ബലാത്സംഗക്കേസില്‍ വഴത്തിരിവ്, നടന്നത് ഗുണ്ടാ പിരിവ് അല്ല, മറ്റൊരു സ്പായുടെ ക്വട്ടേഷൻ

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന കേസില്‍ വൻ വഴിത്തിരിവ്. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും മറ്റൊരു സ്പായുടെ ക്വട്ടേഷനെന്നും സ്പാ ഉടമ പറഞ്ഞു.

അക്രമികള്‍ എത്തിയശേഷം ക്വട്ടേഷൻ ആണെന്ന് പറഞ്ഞു. തങ്ങളുടെ സ്പായില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ പറഞ്ഞു. സ്പാകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തില്‍ സേനയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച്‌ സ്പായില്‍ എത്തിയതാണ് മരണ സുബിൻ ഉള്‍പ്പെടെ ആറ് പേർ. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തില്‍ കത്തി വെച്ച്‌ ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്‍റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയും എന്നും പ്രതികള്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി.

കേസില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മരണ സുബിനെ കുറ്റപ്പുഴയിലെ വീട്ടില്‍ നിന്ന് പിടികൂടുന്നതിനിടെയാണ് സുബിന്‍റെ വളർത്തുന്ന നായകള്‍ പൊലീസിനെ ആക്രമിച്ചു. സംഭവത്തില്‍ എസ്‌ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. ഒളിവിലുള്ള മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒന്നാം തീയതി നടന്ന സംഭവത്തില്‍ മൂന്നാം തീയതിയാണ് പൊലീസ് കേസ് എടുത്തത്.

നിയമപരമായ ലൈസൻസോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്പാകൾ കുറ്റകൃത്യങ്ങളുടെ താവളമായി മാറുകയാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കൃത്യമായ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ സന്ദർശിക്കരുത്.

സിസിടിവി ക്യാമറകൾ, കൃത്യമായ രജിസ്റ്ററുകൾ എന്നിവ ഇത്തരം സ്ഥാപനങ്ങളിൽ നിർബന്ധമാണ്. എന്നാൽ സ്വകാര്യതയെ ലംഘിക്കുന്ന രീതിയിൽ ഇവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.

​സ്പാകളുടെ മറവിൽ നടക്കുന്ന ഗുണ്ടാ പിരിവുകളും ക്വട്ടേഷൻ പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കുക.

​തൊഴിലിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടമസ്ഥർക്ക് ബാധ്യതയുണ്ട്. വീഴ്ച വരുത്തുന്ന ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം.

 

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

24-ാമത്തെ വയസിൽ എനിക്ക് കാൻസർ, ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു, ഇന്ന് ജീവിതം പാഷനാണ്’; മമ്ത മോഹൻദാസ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6