Skip to content

chithrodayamflashnews.com

May 6, 2026 11:30 pm
Asnap 1409

കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യൻ കോണ്‍സലേറ്റ്

 സാൻഫ്രാൻസിസ്കോ : കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി യുഎസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയില്‍ (ബെർക്കിലി) ഉപരിപഠനം നടത്തിവരികയായിരുന്ന സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഫെബ്രുവരി ഒമ്പതു മുതല്‍ സാകേതിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സലേറ്റാണ് മരണം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡ്വൈറ്റ് വേയിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. കാണാതായ അന്നുമുതല്‍ സാകേതിനെ ലോക്കല്‍ പൊലീസ് തിരയുകയായിരുന്നു. തിരച്ചിലിനിടെ, യൂണിവേഴ്സിറ്റി കാമ്പസിന് തൊട്ടടുത്തുള്ള പാർക്കിന് സമീപത്ത് നിന്നും സാകേതിന്റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചതായും വിവരം കുടുംബത്തെ അറിയിച്ചുവെന്നും ഇന്ത്യൻ കോണ്‍സലേറ്റ് എക്സില്‍ കുറിച്ചു. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും കോണ്‍സലേറ്റ് അറിയിച്ചു.

ഐഐടി മദ്രാസില്‍ നിന്ന് 2025ല്‍ കെമിക്കല്‍ എൻജിനീയറിംഗില്‍ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സാകേത് ഉപരിപഠനത്തിനായി യുഎസിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കല്‍ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിംഗ് വിഭാഗത്തില്‍ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ് സാകേത്. സെമികണ്ടക്ടറുകള്‍, അഡ്വാൻസ്‌ഡ് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളില്‍ മിടുക്കനായിരുന്നു. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും സാകേതിന്റെമരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കോണ്‍സലേറ്റ് ഉദ്യോഗസ്ഥർ അധികൃതരുമായി ചർച്ച നടത്തിവരികയാണ്.

 

ശബരിമലയിലെ യുവതി പ്രവേശനം; പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എംവി ഗോവിന്ദൻ, ‘വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം’

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്… ബോര്‍ഡിങ് സ്‌റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ സീറ്റ് നഷ്ടമാകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6