
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനവരവിന് താമസമുണ്ടാകാൻ സാദ്ധ്യത, പ്രവർത്തികളുടെ പുരോഗതി വൈകും അനാരോഗ്യം, അഭിമാനക്ഷതം സംഭവിക്കുവാൻ സാദ്ധ്യത ഇവ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു ക്ഷയം, കാര്യവിജയം, പദവിയിൽ ഉയർച്ച അഭിമാനം , സന്തോഷം ധനലാഭം, നീരിറക്കം കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) |ധനലാഭം, സുഹൃത്ത് സമാഗമം . യാത്ര പ്രവർത്തിവിജയം ഗൃഹ സുഖം ഇവയാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ഥാനഗുണം, കാര്യവിജയം പുത്രമിത്ര സൗഖ്യം. ധനലാഭം സൗഭാഗ്യം, കർമ്മ വിജയം, രോഗശാന്തി ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) പുത്രീ/ പുത്രമാരുടെ ജോലി / വിവാഹ കാര്യത്തിൽ തീരുമാനം , കർമ്മ പുരോഗതി കാര്യവിജയം സഞ്ചാരക്ലേശം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പതന ഭയം മാറി കിട്ടും,ബന്ധു സഹകരണം വർദ്ധിക്കും ഉദര വൈഷമ്യം, ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു ഗുണം കുറയും, കൃഷിഗുണം, അർത്ഥലാഭം, വസ്ത്ര ലാഭം, പ്രവർത്തി വിജയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) രാജപ്രീതി തസ്ക്കരശല്യം സഞ്ചാരം കൊണ്ട് നേട്ടങ്ങൾ, കുടുംബസൗഖ്യം വഞ്ചന പറ്റുവാൻ സാദ്ധ്യത ഇവയാണ്ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) . കാര്യ വിജയം ധനലാഭം, ജനസഹകരണം മനസന്തോഷo ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) സത്കർ ന്മങ്ങളിൽ പങ്കെടുക്കാനവസരം, നേത്ര രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പ്രവർത്തി തടസ്സം ധനചിലവ്ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ വിജയം ധനപരമായ നേട്ടങ്ങൾ, ഒദ്യോഗിക രംഗത്ത് ഉയർച്ച, ആരോഗ്യം ഇവയ്ക്ക് യോഗം കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ വിജയം, ധനലാഭം ബന്ധു സുഖം ആരോഗ്യ o, അധികാര സ്ഥാനത്തള്ളവർക്ക് മേലധികാരികളിൽ നിന്നംഗീകാരം ഇവ യാണ് ദിവസപൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞതായി പരാതി; വിചിത്ര മറുപടിയുമായി സൂപ്രണ്ട്
No Comment.