Skip to content

chithrodayamflashnews.com

Asnap 1409

ഇറാന്റെ യുഎഇ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് മോദി

യുഎഇയിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച മോദി ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷയൊരുക്കിയതില്‍ നന്ദി രേഖപ്പെടുത്തി. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണക്കും എന്നും മോദി പറഞ്ഞു.
യുഎഇ പ്രസിഡന്റ് എന്റെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിലെ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ പരിപാലിച്ചതിന് അദ്ദേഹത്തിന് നന്ദി,’ അദ്ദേഹം എക്സില്‍ എഴുതി.
കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലുടനീളമുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. പരിക്കേറ്റ ഇന്ത്യക്കാരന്റെ വിവരങ്ങള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

‘ഇന്ത്യന്‍ പൗരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്’, ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ച മൂന്ന് പേര്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഇറാന്റെ ആക്രമണങ്ങളെ ചെറുത്തതായും യുഎഇ വ്യക്തമാക്കി.

ഇറാന്‍ തൊടുത്ത 165 ബാലിസ്റ്റിക് മിസൈലുകളില്‍ 152 എണ്ണം നശിപ്പിച്ചതായും 541 ഇറാനിയന്‍ ഡ്രോണുകളില്‍ 506 എണ്ണം വെടിവച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോണ്‍സുലേറ്റും തങ്ങളുടെ ഉദ്യോഗസ്ഥരോട് നിലവിലെ സ്ഥലത്ത് അഭയം തേടുന്നത് തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഖത്തറിലെ മലയാളി പ്രവാസിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.

ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…

ഇന്നത്തെദിവസഫലം ( പൊതുവായി ) 02- 03 -2026 തിങ്കളാഴ്ച മകംനക്ഷത്രം ചിങ്ങക്കൂർ

 

ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. തർക്കത്തിനിടെ ഭാര്യ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. പുറത്തുപോയ മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6