Skip to content

chithrodayamflashnews.com

October 15, 2026 2:01 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. തർക്കത്തിനിടെ ഭാര്യ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. പുറത്തുപോയ മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടത്.

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തെ ഹോട്ടൽ മുറിയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് ജീവനെടുത്തു. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഭർത്താവ് ലൈജു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്..

ഞായറാഴ്ച ഉച്ചയോടെ കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. കൃത്യം നടക്കുന്ന സമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

മുൻപ് കോതമംഗലത്ത് ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നയാളാണ് ഭര്‍ത്താവ് ലൈജു. അവിടെ ജോലിക്ക് എത്തിയപ്പോഴാണ് ബിജിമോളുമായി ഇയാൾ പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്..

കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട പ്രതി ലൈജുവിനെ പോലീസ് നിരീക്ഷണത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്..

 

കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്.തനിച്ചായി ഗർഭിണിയായ ഭാര്യ.. പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾ..

മനുഷ്യന്മാരല്ലേ..ഹീലാവാൻ ടൈം വേണം’; ആദില-നൂറയെ നെടുവീർപ്പോടെ ഓർത്ത് അനുമോൾ

 

തിരച്ചിൽ അവസാനിച്ചു, അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരൻ മരിച്ച നിലയിൽ. ബാഗും ലാപ്ടോപ്പും കണ്ടെത്തിയത് ബീച്ചിന് സമീപത്തുനിന്ന്…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6