Skip to content

chithrodayamflashnews.com

July 15, 2026 12:03 am
Asnap 1409

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തുക. മലയാളം തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാം ഭാഷകളിൽ ആണ് ഇന്ന് 9 30ന് പരീക്ഷ ആരംഭിക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് വിഷയത്തിലാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്.

26,000 ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിർണയം, ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫല പ്രഖ്യാപനം. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു

വിവാഹത്തിന് പിന്നാലെ മകൻ മരിച്ചു , മരുമകൾക്ക് വിവാഹം നടത്തികൊടുത്ത് അമ്മായിയമ്മ , അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം 

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങളാണ് വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6