Skip to content

chithrodayamflashnews.com

October 25, 2026 9:42 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം: പരിശോധന കര്‍ശനമാക്കാന്‍ പോലീസ്, ഷാഡോ പോലീസിനെ വിന്യസി ക്കും

2023 | മെയ് 07|ഞായർ |

സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നതായും കമ്മിഷണര്‍ പറഞ്ഞു

സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എക്‌സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ നിരീക്ഷിക്കും.
ടിനി ടോം, ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ അമ്മയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്. എന്നിട്ടും ഈ രംഗത്തെ ലഹരി ഉപയോഗം ഇല്ലാക്കാനാവുന്നില്ല. ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ലിസ്റ്റ് തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6