
കവിത
പ്രണയമായ് പെയ്തൊഴിയാതെ
അലകളായ് ഉയരുകയാ..
നീ തരുമൊരു തരളാമാം കിനാവുകൾ
ഈ നനയും നിലാവിനായ്..
കൺപീലിയിലെന്റെ കവിതകൾ
വിരിഞ്ഞവ തിരയുന്നു തീരമാകെ.
നിറയുന്നു വരികൾ പലതും
ഉടലാകെ കുളിരുന്നു നിനവുകളായ്
ഈ ഇടവഴിയിൽ നീ തനിയെ പോകവേ
പൂമരച്ചില്ലകൾ പെയ്യുന്നു മഴയായ്
നനഞ്ഞ കവിളുകളിലെന്റെ പ്രണയവും
കവിതകളായ് ഒഴുകുന്നൊരു തോണിയിൽ

No Comment.