Skip to content

chithrodayamflashnews.com

October 25, 2026 10:26 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

വേദനിച്ച് വധു വീട്ടിൽ കയറണമെന്ന് ആചാരം കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തല കൂട്ടിയിടിച്ച് ബന്ധുf വീഡിയോ വൈറൽ ആയപ്പോൾ ഞെട്ടിയത് കേരളം

വേദനിച്ച് വധു വീട്ടിൽ കയറണമെന്ന് ആചാരം കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തല കൂട്ടിയിടിച്ച് ബന്ധുf വീഡിയോ വൈറൽ ആയപ്പോൾ ഞെട്ടിയത് കേരളം പാലക്കാട്ടെമാരുടെ തലമുട്ടിക്കലിൽ കേസെടുത്തു വനിതാ കമ്മീഷൻ
നവവധു വേദനിച്ച് വീട്ടിൽ കയറണമെന്ന് ആചാരം*;

കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തല കൂട്ടിയിടിച്ച് ബന്ധു ;

പെൺകുട്ടി വേദന കൊണ്ട് പുളയുന്ന വീഡിയോ വൈറൽ ആയപ്പോൾ ഞെട്ടിയത് കേരളം;

പാലക്കാട്ടെ വധു വരൻമാരുടെ തലമുട്ടിക്കലിൽ കേസെടുത്തു വനിതാ കമ്മീഷൻ.

വധൂവരന്മാരുടെ തലകൾ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന
വനിതാ കമീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ
കൊല്ലങ്കോട് പൊലീസിന് കമ്മീഷൻ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്
പിന്നാലെയാണ് നടപടി. പല്ലശന തെക്കുംപുറം വീട്ടിൽ ചെന്താമരയുടെയും
ഗീതയുടെയും മകൻ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നിലൂടെയെത്തിയ
ഒരാൾ വധൂവരന്മാരുടെ തലകൾ കൂട്ടിയിടിപ്പിക്കുകയായിരുന്നു.
പിന്നാലെ വധു വേദനകൊണ്ട് തലയിൽ കൈവെക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
ഭർതൃഗൃഹത്തിൽ വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ
ചടങ്ങെന്നായിരുന്നു വാദം. ഇതിനുശേഷം ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന്
വധുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അവസാനിക്കണമെന്ന് ഈ ദൃശ്യം സാമൂഹിക
മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആചാരത്തിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.

എത്ര തന്നെ പുരോഗമനം പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും
അന്ധവിശ്വാസവുമായി ജീവിക്കുന്ന ഒരു ജനതയാണ് കേരളീയർ എന്ന്
തെളിയിക്കുന്നതായാണ് ഈ സംഭവവും വിലയിരുത്തപ്പെട്ടത്. അങ്ങനെ വേദനിച്ച്
കരയുന്ന ഒരു വധുവിന്റെ വീഡിയോ ആണ് സൈബറിടത്തിൽ വൈറലായത്. ചെറുക്കന്റെ
വീട്ടിലെ കാരണവന്മാരോ അടുത്ത ബന്ധുക്കളോ ആണ് പലപ്പോഴും ഇത്തരം നീച
കൃത്യങ്ങൾ ചെയ്യുന്നത്. ഇവിടെ വരന്റെയും വധുവിന്റെ പിറകിൽ നിൽക്കുന്ന ഒരാൾ
ഇരുവരുടെ തലപിടിച്ച് പൊടുന്നനെ കൂട്ടിയിടിപ്പിക്കുന്നത് വീഡിയോയിൽ വളരെ
വ്യക്തമാണ്. തുടർന്ന് തല വേദനിച്ച് പെൺകുട്ടി കരയുന്നതും കാണാം. വീഡിയോ
വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു
അതിനിടെ ഈ വീഡിയോവിൽ വിവാദമായ വരനെയും വധുവിനെയും കണ്ടെത്തി ഏഷ്യാനെറ്റ്
ന്യൂസ് അഭിമുഖം എടുത്തിരുന്നു. വധൂവരന്മാരുടെ തലകൾ തമ്മിൽ ഇടിപ്പിക്കുക
എന്നത് പാലക്കാട്ടെ ഒരു ആചാരമാണെന്ന് ഒരു വിഭാഗവും, അങ്ങനെ ഒരു ആചാരം
ഇല്ലെന്ന് മറുവിഭാഗവും പറയുന്നിണ്ട്. പാലക്കാട് ഭാഗത്ത് ഇങ്ങനെ ഒരു ആചാരം
ഉള്ളതായി അറിയില്ല എന്നാണ് വരൻ സച്ചിനും പറയുന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ
അമ്മമാർ ആരെങ്കിലും ചെറുതായി തല മുട്ടിക്കയാണ് ചെയ്യുന്നത് എന്നാണ് സച്ചിൻ
പറയുന്നത്. ഈ കടുംകൈ ചെയ്തത് തന്റെ ഒരു അമ്മാവൻ ആണെന്ന് സച്ചിൻ
സമ്മതിക്കുന്നുണ്ട്. ഇദ്ദേഹവും തന്റെ ഭാര്യക്കുണ്ടായ ദുരിതത്തിൽ
വിഷമത്തിലാണ്.
വധു സജ്‌ലയുടെ പ്രതികരണം ഇങ്ങനെ. ‘ശരിക്കും ഞെട്ടലായിരുന്നു. ഓൾറെഡി
ചേട്ടന്റെ അനിയത്തി പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു, ചേച്ചിക്ക്
ഇതൊന്നും ഇഷ്ടമല്ലെന്ന്. അവർ അങ്ങനെ പറഞ്ഞതുകൊണ്ട് ഇനി ഇടിയില്ല എന്ന്
കരുതി ഇരിക്കയായിരുന്നു. അതുകൊണ്ട് ഞാൻ ചിരിക്കാനും തുടങ്ങി. ആൾറെഡി എന്റെ
വീട്ടുകാരെ മിസ്സ് ചെയ്തതിന്റെ ഭാഗമായി കിളിപോയി ഇരിക്കയായിരുന്നു ഞാൻ.
ഇടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇപ്പോഴും തലക്ക്
ചെറുതായി വേദനയുണ്ട്. സമീപത്തുള്ള ഭിത്തിയിലും തല ഇടിച്ചിട്ടുണ്ട്. ആ
സമയത്ത് ശരിക്കും ഫീൽ ആയിട്ടാണ് കരഞ്ഞത്. ഇടികിട്ടിയതോടെ എവിടെയാണ്
നിൽക്കുന്നത് എന്നുപോലും മറന്നുപോയി. അല്ലെങ്കിൽ ഞാൻ തന്നെ അയാളെ തിരിച്ച്
ചീത്ത പറഞ്ഞേനേ.”- സജ്‌ന പറയുന്നു.
ഈ സംഭവത്തോടെ മൊത്തത്തിൽ എല്ലാവരും കരഞ്ഞുപോയി എന്ന് വരൻ സച്ചിൻ
പറയുന്നു. ‘നിലവിളക്ക് എടുത്ത് കരഞ്ഞിട്ടാണ് വീട്ടിൽ കയറിയത്. ഇനി
ഒരാൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാവരുത്. പല്ലശ്ശന പഞ്ചായത്തിലേക്ക്
വിവാഹം കഴിച്ചുവരുന്ന ഒരു കുട്ടിക്കും ഇതുപോലെ അനുഭവം ഉണ്ടാവരുത്.
അത്രത്തോളം വേദന ഞാൻ അനുഭവിച്ചു. ”- സജ്‌ന പ്രതികരിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6