Skip to content

chithrodayamflashnews.com

October 25, 2026 10:26 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

കേരളത്തിൽ കളിക്കാന്‍ അർജന്റീനയ്ക്ക് താൽപര്യം; തുടര്‍നടപടി ഉടനെന്ന് കായിക മന്ത്രി

കേരളത്തില്‍ മത്സരത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍ . താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കും.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്. അര്‍ജന്‍റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു.‘‘ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്കു വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.’’‘‘കേരളത്തിൽ ഫുട്ബോൾ നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറയുന്നുണ്ട്. അതിൽ കേരളത്തിന് ഒരു മടിയുമില്ല. അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്കു ടീമിനു വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്. അർജന്റീന താല്‍പര്യ പത്രം തന്നാൽ ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.’’– മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6