തിരൂരങ്ങാടി മുന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു.
വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങള്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്്മല്‍ അലി (21) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് യുവാവ് അപകടത്തില്‍ പെട്ടത്. അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ശേഷം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന യുവാവ് ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No Comment.