Skip to content

chithrodayamflashnews.com

October 25, 2026 10:34 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

MDMA-യുമായി പിടിയിലായത് ഇന്‍സ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ഹണിട്രാപ്പ് കേസിലും പ്രതി

എം.ഡി.എം.എ.യുമായി പിടിയിലായ യുവാവും യുവതിയും ലഹരിമരുന്ന് കടത്തിയത് കൊച്ചിയിലേക്കെന്ന് പോലീസ്. കൊച്ചിയിൽ വിൽപ്പന നടത്താനായാണ് ഇരുവരും ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. കൊണ്ടുവന്നത്. 62 ഗ്രാം എം.ഡി.എം.എ. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു.

തൃശ്ശൂർ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എം.ഡി.എം.എ.യുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്ന് ആഡംബരവാഹനത്തിൽ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.

പിടിയിലായ ഷമീന ഇൻസ്റ്റഗ്രാം താരവും മോഡലുമാണ്. ഇൻസ്റ്റഗ്രാമിൽ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട്. മോഡലിങ് രംഗത്ത് സജീവമായ ഷമീന, മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പാണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അവകാശപ്പെട്ടിരുന്നു.

പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂർ, തിരുവമ്പാടി സ്റ്റേഷനുകളിൽ ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവിൽപോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവർ എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

നേരത്തെ വിദേശത്തായിരുന്ന റഹീസ് കഴിഞ്ഞ മാർച്ചിലാണ് നാട്ടിലെത്തിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചി ലക്ഷ്യമാക്കിയാണ് ഇവർ ലഹരിമരുന്ന് എത്തിച്ചത്. ഇരുവരും ബെംഗളൂരുവിലടക്കം നിശാപാർട്ടികളിൽ സജീവമായി പങ്കെടുക്കുന്നവരാണെന്നും എന്നാൽ കൊച്ചിയിൽ ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയാണോ ലഹരിമരുന്ന് എത്തിച്ചതെന്നകാര്യം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6