Skip to content

chithrodayamflashnews.com

October 25, 2026 10:26 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരെയുള്ള വ്യാജ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ വ്യാജ ലഹരിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഷീലയെ കേസിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ടെന്ന് എക്സൈസ് വിശദീകരിച്ചിരുന്നു. പിടിച്ചെടുത്തതു ലഹരി വസ്തുവല്ലെന്നാണു കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ പരിശോധനാഫലമെന്നും കേസ് റദ്ദാക്കണമെന്നുമാണു ഹർജി നൽകിയത്.

ഫെബ്രുവരി 27ന് എക്സൈസ് സംഘം ഷീലയുടെ സ്കൂട്ടറിലുണ്ടായിരുന്ന ബാഗിൽ നിന്ന് 0.106 ഗ്രാം (12 എണ്ണം) എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയെന്നായിരുന്നു കേസ്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. മേയ് 9ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മേയ് 12നാണു കാക്കനാട് റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ നിന്നുള്ള റിപ്പോർട്ട് വന്നത്. പിടിച്ചെടുത്തത് ലഹരി മരുന്നായിരുന്നില്ലെന്ന് എക്സൈസും വ്യക്തമാക്കി. കേസ് എടുത്ത എക്സൈസ് ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തെന്നും വ്യാജക്കേസ് റജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും എക്സൈസ് വിശദീകരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6