Skip to content

chithrodayamflashnews.com

October 23, 2026 7:25 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതി കരട്‌ ; യൂണിറ്റിന്‌ 20 പൈസവരെ മാസംതോറും സർ ചാർജ്‌ ഈടാക്കാം

2023 | ഏപ്രിൽ 28|വെള്ളി |

കേന്ദ്ര ഭേദഗതിക്കനുസൃതമായി സംസ്ഥാനത്തും വൈദ്യുതി താരിഫ് നിർണയ ചട്ടഭേദഗതിക്കുള്ള കരട് റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു. വൈദ്യുതി വാങ്ങുന്നതിലും വിതരണത്തിലും കൂടുതൽ ചെലവ് വരുമ്പോൾ ആ തുക സർചാർജായി ഈടാക്കുന്നതിലാണ് ഭേദഗതി. നിലവിൽ സർ ചാർജിന് കണക്കുകളുമായി മൂന്നുമാസം കൂടുമ്പോൾ റെഗുലേറ്ററി കമീഷനെ സമീപിക്കണം. ഇനി മുതൽ കമീഷന്റെ അനുമതിയില്ലാതെതന്നെ മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കെഎസ്ഇബിക്ക് ഈടാക്കാമെന്നാണ് ഭേദഗതി നിർദേശം. അധിക ബാധ്യത പരിഹരിക്കാൻ തികയുന്നില്ലെങ്കിൽ കണക്കുകൾ സമർപ്പിച്ച് ആറ് മാസംകൂടുമ്പോൾ റെഗുലേറ്ററി കമീഷന് ഹർജി നൽകാം. മാസവും എത്രതുക സർ ചാർജ് ഈടാക്കിയെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. രാജ്യത്ത് വൈദ്യുതി വിതരണ കമ്പനികൾക്ക് മാസംതോറും മുൻകൂർ അനുമതി ഇല്ലാതെതന്നെ സർചാർജ് ഈടാക്കാമെന്നാണ് കേന്ദ്രസർക്കാർ ചട്ടം ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളിലും ഭേദഗതി വേണമെന്ന് വിജ്ഞാപനമിറക്കിയിരുന്നു.

പ്രസരണ ശൃംഖല കൈമാറ്റം സർക്കാർ നയം അനുസരിച്ച്മറ്റൊരു ചട്ടഭേദഗതി സുപ്രീംകോടതി നിർദേശപ്രകാരമാണ്. മഹാരാഷ്ട്രയിലെ പ്രസരണ ശൃംഖല അദാനിക്ക് കൈമാറിയപ്പോൾ എതിരെ ടാറ്റ നൽകിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം. പ്രസരണ ശൃംഖല വിറ്റ നടപടി കോടതി ശരിവച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയുള്ള ചട്ടം പല സംസ്ഥാനങ്ങളിലും നിലവിലില്ലെന്നും മൂന്നു മാസത്തിനകം ഉണ്ടാക്കണമെന്നും ഉത്തരവിട്ടു. ഇതോടെയാണ് വൈദ്യുതി പ്രസരണ ശൃംഖല മത്സരാധിഷ്ഠിത ടെൻഡർ വഴി മറ്റേതെങ്കിലും കമ്പനികൾക്ക് കൈമാറുന്നുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന ചട്ട ഭേദഗതി നിർദേശം. ഇത് കേരളത്തെ ബാധിക്കില്ല. പ്രസരണ ശൃംഖല സ്വകാര്യവൽക്കരിക്കൽ എൽഡിഎഫ് സർക്കാരിന്റെ നയമല്ല. ഇരു നിർദേശത്തിലും മെയ് 25വരെ വൈദ്യുതി റഗുലേറ്ററി കമീഷനെ അഭിപ്രായം അറിയിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6