Skip to content

chithrodayamflashnews.com

October 17, 2026 8:06 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും- അമിത് ഷാ ‘

പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ പിടിക്കുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നല്‍കാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടേയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല. ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് സിഎഎ’, അമിത് ഷാ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6