പേടിഎമ്മിനുള്ള കുരുക്ക് മുറുക്കി ചൈനയില് നിന്ന് കമ്ബനിയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി സൂചന.
വണ്97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ പേടിഎം പേയ്മെൻറ് സർവീസസ് ലിമിറ്റഡിലേക്ക് ചൈനയില് നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയതിനെ കുറിച്ചാണ് അന്വേഷണം. പേടിഎം പേയ്മെൻറ് സർവീസസ് 2020 നവംബറില് റിസർവ് ബാങ്കിന്റെ പേയ്മെൻറ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള ലൈസൻസിനായി അപേക്ഷിച്ചിരുന്നു. എന്നാല് ആർബിഐ 2022 നവംബറില് ഈ അപേക്ഷ നിരസിക്കുകയും എഫ്ഡിഐ നിയമങ്ങള് പാലിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കാൻ കമ്ബനിയോട് ആവശ്യപ്പെടുകയും ചെയ്തു. ചൈനീസ് സ്ഥാപനമായ ആൻറ് ഗ്രൂപ്പ് കമ്ബനിക്ക് വണ്97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡില് നിക്ഷേപമുണ്ട്. തുടർന്ന്, എഫ്ഡിഐ മാർഗ്ഗനിർദ്ദേശങ്ങള് പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അപേക്ഷ 2022 ഡിസംബർ 14-ന് കമ്ബനി ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ് .
No Comment.