Skip to content

chithrodayamflashnews.com

October 17, 2026 5:41 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

‘ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളില്‍’ പുതിയ വിവാദം, ഗതാഗത കമ്മീഷണറെ ശാസിച്ച്‌ മന്ത്രി കെബി ഗണേഷ് കുമാര്‍.

ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മീഷണറിനെ ശാസിച്ച്‌ മന്ത്രി ഗണേഷ് കുമാർ.

എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുകള്‍ സ്ഥാപിക്കാമെന്നാണ് കേന്ദ്ര നിർദ്ദേശം . സ്വകാര്യ പങ്കാളിത്തോടെ ഡ്രൈവിങ് സ്കൂളുകള്‍ സ്ഥാപിക്കാൻ എപ്രില്‍ വരെ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രിയെ കമ്മീഷണർ അറിയിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം. ഉത്തരവില്ലെന്ന് മറുപടി നല്‍കിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

കേന്ദ്ര സർക്കാർ നയമാണെന്നും സമയം നീട്ടി ചോദിച്ചതാണെന്നും കമ്മീഷണര്‍ പറഞ്ഞുവെങ്കിലും മന്ത്രി വഴങ്ങിയില്ല. ഗതാഗത സെക്രട്ടറിയും കെഎസ്‌ആര്‍ടിസി എംഡിയുമായ ബിജു പ്രഭാകറുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ച സംഭവമുണ്ടായത്. ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ മന്ത്രിയുമായുള്ള നയപരമായ വ്യത്യാസങ്ങളെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ ബിജു പ്രഭാകര്‍ സന്നദ്ധത അറിയിച്ചതിനിടെയാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാകുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6