Skip to content

chithrodayamflashnews.com

October 17, 2026 6:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

അഹംഭാവവും അഭിമാനവും തമ്മിലുള്ള വ്യത്യാസം.(ഇന്നത്തെ ചിന്താവിഷയം)

മനുഷ്യർ ബുദ്ധിജീവികളത്രെ. ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവർ. ഏതു വിഷയവും അവൻ്റെ ബുദ്ധി പ്രയോഗത്തിലൂടെ പരിഹരിക്കാൻ മാത്രം വളർന്നിരിക്കുന്നു മനുഷ്യർ. അതോടൊപ്പം അഹംഭാവവും അവനെടുത്തണിയുന്നു. എത്രമാത്രം അഹംഭാവിയാകുന്നുവോ അത്രമാത്രം അധ:പതനത്തിലേയ്ക്കു അവനെ നയിക്കും. അഹംഭാവം ആർക്കും ഭൂക്ഷണമല്ല. അതേ സമയം അഭിമാനം ആവശ്യമായ കാര്യമാണ്. അഭിമാനിക്കാത്തവരായി ആരും തന്നെയില്ല. അഭിമാനം മനസ്സിൻ്റെ അടിത്തട്ടിൽ ജനിക്കുന്നു. എന്നാൽ അഭിമാനം ദുരാഭിമാനമാകരുത്. ദുരാഭിമാനം സംഘർഷത സൃഷ്ടിക്കും. ഇവിടെയാണ് മനുഷ്യരിൽ അറിവും ബോധവും ജ്ഞാനവും ചെലുത്തുന്ന സ്വാധീനം. അറിവുള്ളിടത്ത് ബോധവും ബോധത്തിലൂടെ ജ്ഞാനവും സമ്പാദിക്കുന്നു. അഹങ്കാരം മനുഷ്യനെ അന്ധനാക്കുന്നു. അന്ധത ഇരുട്ടാണ്. ഇരുട്ടിലൂടെ മുന്നോട്ടു പോകുക പ്രയാസമാണ്. അതു കൊണ്ടു തന്നെ അഹങ്കരിക്കുന്നവന് ഉയരനാകുന്നില്ല. പകരം വീഴ്ച തന്നെ ഫലം. വീണിടത്തു നിന്ന് എഴുന്നേൽക്കാനാകാതെ മനസ്സും ശരീരവും ഒരു പോലെ അസൂയയും ചതിയും വഞ്ചനയും കുത്തി നിറയ്ക്കുന്നു. അവർക്ക് മനുഷ്യനാകാനാവില്ല. മൃഗങ്ങൾക്ക് കുറഞ്ഞ പക്ഷം സഹജബോധമെങ്കിലുമുണ്ട്. സ്വന്തം വർഗ്ഗത്തെയെങ്കിലും അവയ്ക്ക് തിരിച്ചറിയാനാകുന്നു. മനുഷ്യരോ അഹങ്കരിച്ചും തിന്നും കുടിച്ചും മദിച്ചും രമിച്ചും ജീവിക്കുന്നു. ആത്മാവു കൊണ്ട് സഹോദരന്മാരാണ് ഏവരും എന്ന ബോധം പോലും കാത്തു സൂക്ഷിക്കുന്നില്ല. അഭിമാനിയത്രെ ദയ കാട്ടില്ല. അന്യന് ദോഷം വരുന്ന പ്രവർത്തികളെ ചെയ്യൂ എന്നായാൽ അത് ആരാൽ തിരുത്താനാകും. വിദ്യാഭാസം ഒരു പരിധി വരെ മനുഷ്യൻ്റെ അറിവിനെ ഉണർത്തുന്നു. അറിവിലൂടെ ലഭ്യമാകുന്ന ബോധം വേണ്ടവണ്ണം നമ്മൾ ഉപയോഗിക്കുന്നില്ല. ബോധം ഉണ്ടെങ്കിലും അപരാധമേ ചെയ്യു എന്ന നിർബന്ധമാണ് പലർക്കും .സ്വാർത്ഥതയുടെ മികച്ച പര്യായമായി മനുഷ്യൻ മാറിമറിഞ്ഞിരിക്കുന്നു. യഥാർത്ഥ്യത്തിൽ നാം നമ്മളെ തിരിച്ചറിയണം. അതിനായി നാം നമ്മളെ അറിയണം. നമ്മുടെ ജന്മത്തെ അറിയണം. ജന്മത്തെ അറിയുന്നതോടെ ആത്മാവിനെ അറിയുകയും ആത്മാവിലൂടെ പരമാത്മാവിലെത്താനാവുകയും ചെയ്യുന്നു. അവിടെയാണ് യാഥാർത്ഥ അഭിമാനം അനുഭവിക്കാനാകൂ. അഹങ്കരമില്ലാത്ത നിർമ്മല മനസ്സിൽ ഈശ്വരചൈതന്യം പ്രകാശിച്ചു നിൽപ്പൂ. ജീവിതം വളരെ ഹ്രസ്വമാണന്നും അതിനേക്കാൾ ഹ്രസ്വമത്രെ നാം ധരിച്ചിരിക്കുന്ന ജീവനെന്നുമുള്ള ജ്ഞാനം അഹങ്കാരത്തെ നശിപ്പിക്കുകയും ദുരാഭിമാനത്തെ പാടേ പിഴുതെറിയുകയും അഭിമാനപൂർവ്വം ജീവിതം നയിക്കാനാവുകയും കഴിയുന്നു. അത് തികച്ചും ധന്യതയിലേയ്ക്കുള്ള മാർഗ്ഗമായി മാറുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6