Skip to content

chithrodayamflashnews.com

October 17, 2026 6:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കടുത്ത ആശങ്കയില്‍ കൊച്ചി

കൊച്ചി: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കടുത്ത ആശങ്കയിലാണ് കൊച്ചി. കഴിഞ്ഞവര്‍ഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്‌മപുരം പ്ലാന്റിന് തീപിടിച്ചത്. ചൂട് കൂടുന്നത് മുന്നില്‍കണ്ട് പ്ലാന്റില്‍ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തോടെ കരിമുകളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പലരും മറ്റു ജില്ലകളിലേക്ക് താമസം മാറി. താപനില കൂടുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബ്രഹ്‌മപുരം പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടുത്ത സാധ്യത മുന്നില്‍കണ്ട് കൃത്യമായ ഇടവേളകളില്‍ പ്ലാന്റ് നനയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

2023 മാര്‍ച്ച് രണ്ടിനാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചത്. ബ്രഹ്‌മപുരത്ത് നിന്ന് ഉയര്‍ന്ന പുക ജില്ലയെ വിഴുങ്ങി. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവര്‍ ചികിത്സ തേടി. ബ്രഹ്‌മപുരത്തുനിന്ന് ഉയര്‍ന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6