Skip to content

chithrodayamflashnews.com

October 17, 2026 6:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

രാസവള പ്രയോഗം; ദേശാടന പക്ഷികൾ ചത്തൊടുങ്ങുന്നു

നദികളിലിറങ്ങുന്ന ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്‌നാട്ടിലെ പുലികാടിലാണ് സംഭവം. പിണ്ടെയിൻ, ദേശാടന താറാവ്, പ്ലോവർ എന്നീ ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സ്ഥലമാണ് പുലിക്കാട്. ഒരാഴ്‌ച്ചക്കിടക്കെ നിരവധി ദേശാടന പക്ഷികളെയാണ് ഇവിടെ ചത്തനിലയിൽ കണ്ടെത്തിയത്.

ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ പുലിക്കാട്ടിൽ അടുത്തിടെയായി പക്ഷികളെ ചത്ത നിലയിലോ, അസാധാരണമായ രോഗങ്ങൾ ബാധിച്ച നിലയിലോ കണ്ടെത്തുന്നതായി നാട്ടുകാർ പറഞ്ഞു. പുലിക്കാട്ടിന് സമീപത്തുള്ള അണ്ണാമലച്ചേരിയിലും നിരവധി പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ചത്ത പക്ഷികളുടെ സാമ്പിളുകളും പ്രദേശത്തെ ജലവും വനംവകുപ്പ് അധികൃതർ പരിശോധനയ്‌ക്ക് അയച്ചിരുന്നു.

പ്രദേശത്ത് നിലവിൽ ഉപയോഗിക്കുന്ന രാസവള പ്രയോഗമാണ് ഇതിന് കാരണമെന്ന് ആദ്യഘട്ട സാമ്പിൾ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ വിശകലനത്തിനായി സാമ്പിളുകൾ തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ പ്രദേശത്ത് വളപ്രയോഗങ്ങൾ നിർത്തി വയ്‌ക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6