പൂവാട്ടുപറമ്പ് മുണ്ടക്കൽ ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ തിറ-താലപ്പൊലി ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഗുരുവായൂർ ദേവസ്വത്തിലെ അയ്യപ്പൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്. തിടമ്പേറ്റിയ ആന ക്ഷേത്രത്തിലെ പ്രദക്ഷിണം പൂർത്തിയാക്കി തിടമ്പ് ഇറക്കാനായി നിന്നപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. പാപ്പാൻ അടുത്തുചെന്നപ്പോൾ പാപ്പാനെ ആക്രമിച്ച് ഓടുകയായിരുന്നു. ഈ സമയം ആനപ്പുറത്ത് നാലുപേരുണ്ടായിരുന്നു. ഇതിരൊരാൾ ആനയുടെ കാലിനിടയിലേക്ക് വീണെങ്കിലും രക്ഷപ്പെട്ടു. ഇവരെയും കൊണ്ട് ആന അൽപ്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.
No Comment.