വയനാട്:മറ്റൊരു ഗവ. മെഡിക്കല് കോളജിലേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ റഫർ ചെയ്യാനുള്ള മെഡിക്കല് കോളജായി വയനാട് മെഡിക്കല് കോളജ് മാറുകയാണെന്ന ആക്ഷേപം വ്യാപകം.
കാട്ടാനയുടെ ആക്രമണത്തില് വെള്ളിയാഴ്ച മരണപ്പെട്ട പോളിന് ആവശ്യമായ ചികിത്സ സംവിധാനങ്ങള് ഒരുക്കുന്നതിലും വയനാട് മെഡിക്കല് കോളജില് സംവിധാനങ്ങള് ഉണ്ടായിരുന്നില്ലെന്നാണ് പരാതി. കൂടാതെ ചികിത്സ വൈകിപ്പിച്ചെന്ന ആരോപണവും പോളിന്റെ മകളടക്കം ഉന്നയിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കല് കോളജില് ചികിത്സക്കെത്തിയ പോളിനെ ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് റഫർ ചെയ്തിരുന്നു.
മാനന്തവാടിയിലെ ജില്ല ആശുപത്രി 2021ല് നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് ഗവ:മെഡിക്കല് കോളജായി ഉയർത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ ചികിത്സ സൗകര്യങ്ങളുടെ കാര്യത്തില് മൂന്നു വർഷമായിട്ടും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് നിരന്തരമായി മെഡിക്കല് കോളജിനെതിരെ ഉയരുന്ന ആരോപണങ്ങള് സൂചിപ്പിക്കുന്നത്.മെഡിക്കല് കോളജായി ഉയർത്തിയത് കാരണം ജില്ല പഞ്ചായത്ത് വാർഷിക ബജറ്റില് ഉള്പ്പെടുത്തിയിരുന്ന മൂന്നു കോടിയോളം രൂപയും ഇപ്പോള് ലഭിക്കുന്നില്ല.
മാനന്തവാടിയിലെ വയനാട് മെഡിക്കല് കോളജില് മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കാൻ ഇനിയും വൈകിയാല് വന്യജീവി ആക്രമണങ്ങളിലും മറ്റ് അപകടങ്ങളിലുമായി ഗുരുതരമായി പരിക്കേല്ക്കുന്നവരുമായി ആംബുലൻസുകള് ചുരമിറങ്ങേണ്ടിവരും.
പേരില് മാത്രം മെഡിക്കല് കോളജ്
No Comment.