മഞ്ചേരിയില് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ശങ്കരന് എന്ന ഇരുപത്തഞ്ചുകാരനെയാണ് റോഡില് മരിച്ച നിലയില് കണ്ടെത്തിയത്. കുത്തുക്കല്ല് റോഡിലാണ് സംഭവം നടന്നത്.
ശങ്കരന് മരിച്ചത് തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റിട്ടാണെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. മൃതദേഹത്തിനരികില് നിന്നും കല്ല് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് കൂടുതല് വിവരങ്ങള്ക്കായ് പോലീസ് അന്വേഷണം ഊര്ജിതമാക്കി.
No Comment.