
മനുഷ്യൻ്റെ മാഹാത്മ്യം മനസ്സിൻ്റെ മാഹാത്മ്യം തന്നെയാകുന്നു. നല്ല മനസ്സിൽ നല്ല ചിന്തകൾ വന്നു നിറയുന്നു. മനസ്സു ചീത്തയെങ്കിൽ തിന്മകൾ കൊണ്ടു നിറയുന്നു. ഇവിടെയാണ് കനം കുറഞ്ഞ് ചിന്തിക്കുക എന്ന പ്രയോഗം. ഉള്ള ഭാരം മുഴുവനും നെഞ്ചിലേറ്റിയാൽ ശരീരത്തിനു താങ്ങാനാകില്ല. എത്ര വലിയശരീരമുള്ളവനും അത് താങ്ങാനാവില്ല. ഒരു ബലൂൺ പോലെ നമുക്ക് ഊതിവീർപ്പിക്കാം. അതിൻ്റെ കപ്പാസിറ്റി കഴിഞ്ഞാലോ ബലൂൺ പൊട്ടുന്നു. എന്താണിതിലെ ഗുണപാഠം. അവിശ്യം അറിവ് നേടുക. ഒന്നും അമിതമാകരുത്. അമിതമായാൽ അമൃതും വിഷമായി മാറുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്തും ഏതും ആവിശ്വമറിഞ്ഞു കനം കുറച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിനു താങ്ങാനാവുന്ന പ്രവണത ഏറുക തന്നെ ചെയ്യും. എവിടെയും എന്തിലും ശുഭ പ്രതീക്ഷകൾ വച്ചു പുലർത്തുക നല്ലതായി ഭവിക്കും. പൊസിറ്റീവ് ചിന്തകൾ പൊസിറ്റീവിനെ വളർത്തുകയും നെഗറ്റീവ് ചിന്തകൾ നെഗറ്റീവിനെ വളർത്തുകയും ചെയ്യുന്നു. നമ്മുടെ ചിന്തകളെ ശരിയായ മാർഗ്ഗത്തിലൂടെ സഞ്ചരിപ്പിക്കയാണങ്കിൽ അത് മഴുവൻ സമൂഹത്തിനു തന്നെ പ്രയോജനപ്പെടും. അമിത ആഹാരം ദഹനപ്രക്രിയകളെ ബാധിക്കുകയും ചികത്സിച്ചില്ലങ്കിൽ അത് രോഗാവസ്തയിലേയ്ക്ക് തള്ളിയിടുകയും ചെയ്യുന്നു. ജീവിതം തുലോം തുച്ഛമായ സമയങ്ങൾ മാത്രമേ ജീവിച്ചു തീർക്കാനായിട്ടുള്ളൂ, അതു കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും അണഞ്ഞുപോകാറുള്ള ജീവനെ അറിയുക. അത്തരം അറിവുകൾ കനം കുറഞ്ഞ ചിന്തകളിലൂടെ ഫലപ്രദമായ കർത്തവ്യങ്ങൾ ഏവർക്കും നിറവേറ്റാനാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601
No Comment.