Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

19-കാരി ഗർഭിണി, വിവാഹഭ്യർഥനയിൽ ചൊടിച്ച് കാമുകൻ; ഡൽഹിയിൽ യുവതിയെ കൊന്ന് കുഴിച്ചമൂടി

ന്യൂഡൽഹി: ഡൽഹിയിലെ നംഗ്ലോയിൽ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി സ്വദേശി സോണി(19) ആണ് മരിച്ചത്. യുവതിയുടെ കാമുകൻ സലീം, ഒരു സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു സോണിയെന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ 6000- ത്തിലധികംഫോളോവേഴ്സുമുണ്ടായിരുന്നു.

പലപ്പോഴും, തൻ്റേയും കാമുകൻ സഞ്ജു എന്ന സലീമിന്റേ്റേയും ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു.

ഏഴുമാസം ഗർഭിണിയായ സോണി സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ചു. എന്നാൽ, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ തിങ്കളാഴ്‌ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് യുവതി സലീമിനെ കാണാൻ പോയിരുന്നു. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാണയിലെ റോഹ്‌തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സലീമിനേയും ഒരു സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6