Skip to content

chithrodayamflashnews.com

October 18, 2026 1:51 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

150 കോടിയുടെ നികുതി വെട്ടിപ്പില്‍ റെയ്ഡ്; ബിജെപി നേതാവിന്റെ വീട്ടിൽ പരിശോധനക്കിടയിൽ കണ്ടത് 4 മുതലകളെ

150 കോടിയുടെ നികുതി വെട്ടിപ്പില്‍ റെയ്ഡ്; ബിജെപി നേതാവിന്റെ വീട്ടിൽ പരിശോധനക്കിടയിൽ കണ്ടത് 4 മുതലകളെ

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ വീട്ടിൽ അനധികൃതമായി വളർത്തുന്ന മുതലകളെ കണ്ടെത്തി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് നേതാവ് കുടുങ്ങിയത്. സാഗർ ജില്ലയിലെ ബന്ദയിലാണ് സംഭവം. മുൻ എംഎൽഎയായിരുന്ന ഹർവൻഷ് സിങ് റാത്തോഡിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. നാല് മുതലകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളെയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു സംഘം. മുൻ എംഎൽഎയുടെയും സഹോദരങ്ങളുടെയും വീടുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ പരിശോധനയ്ക്കിടെ പരിസരത്തുള്ള കുളത്തിൽ നാല് മുതലകളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. രണ്ടു മുതലകളെ രക്ഷിച്ചിട്ടുണ്ട്.

ബിജെപി നേതാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനം വകുപ്പ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. ഐടി വകുപ്പാണ് മുതലകളെ കുറിച്ചുള്ള വിവരം നൽകിയത്. ഉടൻ സ്ഥലത്തെത്തി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ശേഷം ഇവയെ അടുത്തുള്ള അണക്കെട്ടിൽ തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുളം തങ്ങളുടേതല്ലെന്ന് ഹർവൻഷ് സിങ്ങിന്റെ കുടുംബം വാദിച്ചു.

വർഷങ്ങൾക്കു മുൻപ് കുളം ക്ഷേത്രത്തിനു സംഭാവന നൽകിയതാണ്. കുളത്തിലെ മുതലകളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്തയച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. സാഗർ ജില്ലയിലെ ബിജെപിയുടെ പ്രധാന നേതാക്കളിലൊരാളാണ് ഹർവൻഷ് സിങ് റാത്തോഡ്. പാർട്ടി ജില്ലാ അധ്യക്ഷനാകാൻ നീക്കം നടത്തുന്നതിനിടയിലാണ് വീട്ടിൽ റെയ്ഡ് നടക്കുന്നത്. ഹർവൻഷിന്റെ പിതാവ് ഹർനാം സിങ് റാത്തോഡ് മധ്യപ്രദേശിൽ ഉമാ ഭാരതി സർക്കാരിൽ മന്ത്രിയായിരുന്നു.

150 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നായിരുന്നു ഹർവൻഷ് സിങ് റാത്തോഡിനും കുടുംബത്തിനുമെതിരായ ആരോപണം. ഇവരുടെ വസതികളിൽനിന്ന് സ്വർണവും പണവും പിടിച്ചെടുത്തിട്ടുണ്ട്. ബീഡി വ്യവസായിയും നിർമാണ കരാറുകാരനുമായ രാജേഷ് കേശർവാണിയുടെ വസതിയും ഓഫീസും ഉൾപ്പെടെ സാഗർ ജില്ലയിൽ മറ്റ് മൂന്ന് സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. നാല് റെയ്ഡുകളിലുമായി 200 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 14 കി.ഗ്രാം സ്വർണവും 3.8 കോടി രൂപയും പിടിച്ചെടുക്കുകയും ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6