Skip to content

chithrodayamflashnews.com

November 29, 2026 8:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കേരള നിയമസഭയിൽ ഒന്നോരണ്ടോ സീറ്റുമാത്രമല്ല ബിജെപിയുടെ ലക്ഷ്യം, അണിയറയിൽ ഒരുങ്ങുന്നത് കിടിലൻ മാസ്റ്റർ പ്ലാൻ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. ഏറെ പ്രതീക്ഷയുള്ള സീറ്റുകളിൽ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പട്ടികയ്‌ക്കൊപ്പം കേരളത്തിലെ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് സാദ്ധ്യത. എന്നാൽ സീറ്റ് ഉറപ്പായ നേതാക്കളോട് മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കാനാണ് സാദ്ധ്യത. കാട്ടാക്കടയിൽ മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെയും പാലായിൽ എൻഡിഎ ഘടകകക്ഷി നേതാവായ ഷോൺ ജോർജിനെയും സ്ഥാനാർഥികളായി പരിഗണിക്കുന്നു. തിരുവല്ലയിൽ അനൂപ് ആന്റണിയും ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുള മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായ പ്രധാന മണ്ഡലങ്ങളാണ് ഇവയെല്ലാം.വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. ഇതിൽ കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നാണ് നേരത്തെ ശ്രീലേഖ സൂചന നൽകിയത്. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. തൃശൂരിൽ എംടി രമേശിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും ഇവിടെർ സർപ്രൈസ് സ്ഥാനാർത്ഥിക്കാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ. കായംകുളം, പാലക്കാട് മണ്ഡലങ്ങളിലൊന്നിൽ ശോഭ സുരേന്ദ്രൻ മത്സരിക്കാനാണ് സാദ്ധ്യത.
എറണാകുളം ജില്ലയിൽ ചില സീറ്റുകൾ ട്വന്റി-20ക്ക് വിട്ടുനൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി നേരിട്ട് മത്സരിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവരുടെ സ്ഥാനാർത്ഥിത്വം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

ഞാനാണ് അച്ഛനെ ദഹിപ്പിച്ചത്, പലരേയും വിളിച്ചു, ആരും വന്നില്ല’: നിഖില വിമൽ

മകന്റെ വേർപാട് അറിയാതെ, പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മ ഗീതയും ഒടുവിൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായത്…

വിടവാങ്ങിയത് ശാസ്ത്രലോകത്തെ മലയാളി തിളക്കം ഡോ. നിജു നാരായണന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം കണ്ണീരണിഞ്ഞു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6