Skip to content

chithrodayamflashnews.com

October 15, 2026 10:59 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദില്‍ പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബര്‍ ജീവനൊടുക്കി

തെലുങ്കാനയിലെ ഹൈദരാബാദില്‍ യൂട്യൂബറെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയും ബിരുദ വിദ്യാർഥിനിയുമായ ബോണു കൊമാലി (21) യാണ് ജീവനൊടുക്കിയത്.

ഹൈദരാബാദിലെ സ്വകാര്യ കോളജില്‍ ബിഎസ്സിക്ക് പഠിക്കുന്നതിനായി ഏകദേശം 11 മാസമായി തെലുങ്കാനയിലെ ഒരു ഫ്ലാറ്റില്‍ ബോണു താമസിച്ചു വരികയായിരുന്നു. ബോണു മരിക്കുന്നതിന് മുന്പ് കുവൈറ്റില്‍ ജോലി ചെയ്യുന്ന മാതാവ് ബി. സത്യ വരലക്ഷ്മിക്ക് സന്ദേശം അയച്ചിരുന്നു. അമ്മയെ ഒരുപാട് ഇഷ്ടമാണെന്നും സഹോദരനെ സംരക്ഷിക്കണമെന്നുമായിരുന്നു സന്ദേശമെന്ന് പോലീസ് പറഞ്ഞു.

 

വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്

 

ഇതിന് പിന്നാലെ ബോണുവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആവുകയും ചെയ്തു. തുടർന്ന് സത്യ ബോണുവിന്റെ സുഹൃത്തിനോട് ഫ്ലാറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയതിനാല്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി കതക് തകർക്കുകയും ചെയ്തു. ബോണു സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സമീപത്ത് നിന്ന് ഒരു ഏണിയും സാരിയും കണ്ടെത്തി.

മൂന്ന് വർഷമായി മറ്റൊരു യൂട്യൂബറുമായി ബോണു പ്രണയത്തിലായിരുന്നു എന്നും കുറച്ച്‌ നാളുകള്‍ക്ക് മുന്പ് ഇരുവരും വേർപെട്ടുവെന്നും പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പോലീസ് കണ്ടെത്തി.

ആറുമാസം മുമ്പും ബോണു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

അടിക്ക് തിരിച്ചടി; അതിർത്തിയിൽ വൻസൈനിക നീക്കം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് വാദം

ഇരുതല മൂരിയെ ലക്ഷങ്ങള്‍ക്ക് വില്‍ക്കാൻ ശ്രമം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട സംഘം പിടിയിലായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6