Skip to content

chithrodayamflashnews.com

Asnap 1409

മനുഷ്യന്മാരല്ലേ..ഹീലാവാൻ ടൈം വേണം’; ആദില-നൂറയെ നെടുവീർപ്പോടെ ഓർത്ത് അനുമോൾ

ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, ആദില-നൂറയുമായുള്ള സൗഹൃദത്തെക്കുറിച്ച് പ്രതികരിച്ചു. തനിക്ക് മുറിവുണങ്ങാൻ സമയം വേണമെന്നും, കാര്യങ്ങൾ പഴയപടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമോൾ പറഞ്ഞു.

ബി​ഗ് ബോസ് മലയാളം ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായി മാറിയവരാണ് ആദിലയും നൂറയും. ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസായ ഇരുവരുടേയും അടുത്ത സുഹൃത്തായിരുന്നു അനുമോൾ. എന്നാൽ ഷോയുടെ അവസാന ലാപ്പിലേക്ക് എത്തിയപ്പോഴേക്കും മൂവരും പിരിഞ്ഞു. അനുമോൾ ഷോയ്ക്ക് വേണ്ടി തങ്ങളെ ഉപയോ​ഗിക്കുകയാണെന്ന തരത്തിലടക്കം ഇവർ പറഞ്ഞത് ബി​ഗ് ബോസിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായി മാറി. ഷോ കഴിഞ്ഞ ശേഷം പലപ്പോഴും ആ​ദില-നൂറയെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിനൊന്നും കൃത്യമായ മറുപടി നൽകാൻ അനുമോൾ തയ്യാറായിട്ടില്ല. ഇപ്പോഴിതാ അവരുമായി വീണ്ടും കൂടിച്ചേരാൻ തനിക്ക് സമയം ആവശ്യമാണെന്ന് പറയുകയാണ് അനുമോൾ.

‘ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഒരു തവണ ആദിലയേയും നൂറയേയും കണ്ടു. എനിക്ക് സമയം വേണം. ഹീലാവാന്‍ ടൈം വേണം. എല്ലാം ഓക്കെ ആവും. നമ്മളൊക്കെ മനുഷ്യന്‍മാരല്ലേ. എപ്പോഴും ദേഷ്യം വച്ചേണ്ടിരിക്കാന്‍ പറ്റില്ലല്ലോ. തെറ്റുകള്‍ ചെയ്യാത്ത മനുഷ്യന്മാരണ്ടോ. എല്ലാ മനുഷ്യരും തെറ്റ് ചെയ്തിട്ടുണ്ട്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. പഴയതുപോലെ ഓക്കെ ആവും. നല്ല കുട്ടികളാണ്’, എന്നായിരുന്നു അനുമോളുടെ വാക്കുകൾ.
2025ൽ ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7 നടന്നത്. ഇതിലെ മത്സരാർത്ഥികളായിരുന്നു അദിലയും നൂറയും അനുമോളും. ഇവർക്കൊപ്പം ശൈത്യയും ഉണ്ടായിരുന്നു. എന്നാൽ ഒരുഘട്ടത്തിൽ അനുമോൾക്കെതിരെ ശൈത്യ തിരിഞ്ഞതോടെ വലിയ പ്രശ്നങ്ങളാണ് ഷോയ്ക്ക് അകത്ത് നടന്നത്. പിആറിന്റെ നമ്പർ തനിക്ക് എഴുതി തന്നുവെന്ന് ആ​ദില പറഞ്ഞതോടെ അനുമോൾക്കെതിരെ ഷോയിലെ പലരും തിരിഞ്ഞു. ഒടുവിൽ സീസണിന്റെ അവസാനം എല്ലാ മത്സാർത്ഥികളും എത്തിയപ്പോഴും ഇക്കാര്യം ചർച്ചയായി. എന്നാൽ ആദ്യം മുതൽ അവസാനം വരെ തന്റേതായ രീതിയിൽ ​ഗെയിമുകൾ കളിച്ച് മുന്നേറിയ അനുമോൾ സീസൺ 7ന്റെ വിന്നറായ ശേഷമാണ് പുറത്തുവന്നത്.

ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…

ഫേസ്ബുക്ക് മെസേജിൽ തുടങ്ങിയ സൗഹൃദം ..പിന്നീട് പ്രണയമായി…വീട്ടിൽ കാര്യം അവതരിപ്പിച്ചു..ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ മനോഹരമായ അഞ്ച് വർഷങ്ങൾ.

കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്.തനിച്ചായി ഗർഭിണിയായ ഭാര്യ.. പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾ..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6