Skip to content

chithrodayamflashnews.com

October 24, 2026 9:09 pm

ശുഭചിന്തകൾ

2023 | ഡിസംബർ 22| വെള്ളിയാഴ്ച|

1199 | ധനു 06|അശ്വതി|

എനിക്ക് നിന്നോട് പ്രണയമാണ് ” ഏത് അർത്ഥത്തിലാണ് എന്ന് ആദ്യം മനസിലാക്കിയിരിക്കണം.. ചിലർ പ്രണയം ജീവിതകാലം മുഴുവൻ എന്ന് ചിന്തിക്കുമ്പോൾ, മറ്റൊരാൾക്ക്‌ ടൈം പാസ് മാത്രമായിരിക്കും, ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നതുവരെ, ചിലർക്ക് ഒരു ദിവസത്തേക്ക്,മണിക്കൂറുകൾ…
പ്രണയം ആർക്കും ആരോടും തോന്നാം. പക്ഷേ, ഏത് തരം ബന്ധത്തിലും ആത്മാർത്ഥതയുണ്ടായിരിക്കണം. ഏത് പ്രതിസന്ധിയിലും കുടുംബത്തെ ചേർത്തുപിടിക്കാൻ കാണിക്കുന്ന ആത്മാർത്ഥത തന്നെ പ്രണയിക്കുന്ന വ്യക്തിയോടും ഉണ്ടാകണം.ഏത് പ്രായത്തിലായാലും സുന്ദരമായ പ്രണയം ആരോഗ്യപരമായി നിലനിർത്തിയാൽ അനുഭവിക്കുന്ന സന്തോഷകരമായ അനുഭവങ്ങൾ പോലെ തന്നെ പ്രതിസന്ധികളും വരാം. ചിന്തിച്ച് തീരുമാനമെടുക്കുക.

പ്രണയം 

ഒഴുകുന്ന സാഗരത്തിരകൾക്കു മുണ്ടാകാം-
തീരത്തോടൊത്തിരി പ്രണയം.

അലയുന്ന വാനിലെ മേഘങ്ങൾക്കുണ്ടാവാം
നഷ്ടമാം സ്വപ്നത്തിൻ പ്രണയം.

എരിഞ്ഞടങ്ങുന്നൊരാ
സന്ധ്യയ്ക്കുമുണ്ടാകാം-
ശോകാർദ്രമായൊരു പ്രണയം.

വിടചൊല്ലിയകലുന്ന രാത്രിക്കുമുണ്ടാകാം-
വിരഹാർദ്രമായൊരു പ്രണയം.

ഭൂതകാലത്തിന്റെ ഓർമ്മയ്ക്കുമുണ്ടാകാം-
മനസ്സിനോടെപ്പോഴും പ്രണയം.

തഴുകിയകലുന്നൊരാ തെന്നലിനുണ്ടാകാം-
മഞ്ഞുകാലത്തോടു പ്രണയം.

വിടരാൻ കൊതിക്കുന്ന പൂമൊട്ടിനുമുണ്ടാകാം-
സൂര്യതാപത്തോടു പ്രണയം.

ഭൂമിക്ക് ദാഹജലവുമായെത്തുന്നൊരരുവിക്കുമുണ്ടാകാം പ്രണയം.

പ്രണയം അനന്തമായൊഴുകും പുഴയുടെ,
മധുരസങ്കീർത്തനം പോലെ……

സന്ധ്യാ ജയേഷ് പുളിമാത്ത്.

0 Comments

No Comment.