Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ശുഭചിന്തകൾ

വഴിവിളക്കുകൾ

കൂരിരുട്ടത്ത് തെളിയിച്ചുവെച്ച വഴിവിളക്കുകൾ വഴിപോക്കർക്ക് ആശ്വാസമാണ്. അതുപോലെ തന്നെയാണ് ഇരുട്ടിൽ തപ്പിതടയുന്നവർക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവും. വെളിച്ചതിന് നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും. അതുപോലെ തന്നെയാണ് നല്ലൊരു മാർഗ്ഗ ദർശിയും.
ആരുപറഞ്ഞാലും ഞാൻ അനുസരിക്കില്ല, എന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകും, എനിക്ക് മാറാൻ കഴിയില്ല നിങ്ങൾ എനിക്കുവേണ്ടി മാറണം, കുറച്ചുകൂടി വ്യക്തമാക്കിയാൽ ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വ്യക്തികൾ… ആര് എന്തുപറയുന്നു എന്നതിനേക്കാൾ ഉപരി ഞാൻ പറയും അതുപോലെ നിങ്ങൾ അനുസരിക്കണം എന്ന് ആജ്ഞാപിക്കുന്നവർ…
പവർ, പണം ഇവ രണ്ടും ഉണ്ടെങ്കിൽ ഇവർക്കൊപ്പം പലരും അനുസരിച്ചു നിൽക്കും. എന്ന് ഇവ നഷ്ടപ്പെടുന്നോ,അന്ന് ഏറ്റവും വലിയ ശത്രുവും ഒപ്പം നിന്നവർ തന്നെയാണ്.
ഒന്ന് മാറി ചിന്തിക്കുന്നത് നല്ലതല്ലേ..?

നമ്മെ നന്മയുടെ മാർഗത്തിലേയ്ക്ക്‌ തെളിച്ചുവിടാൻആരെങ്കിലും…. പോരായ്മകൾ ചൂണ്ടി കാണിക്കാൻ,ഉപദേശിക്കാൻ, നിദ്ദേശിക്കാൻ,ആശ്വസിപ്പിക്കാൻ, തളരുമ്പോൾ ചേർത്തുപിടിക്കാൻ ഒരാൾ,മാർഗ്ഗ ദർശി…
അച്ഛൻ അമ്മ, ഗുരു സുഹൃത്ത്….. അങ്ങനെ ആരും ആയിക്കൊള്ളട്ടെ…
ലക്ഷ്യത്തിലേയ്ക്കുള്ള വഴിയിലെ, വിളക്കുകൾ…

0 Comments

No Comment.