Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

മനസിലാക്കാതെ പോകുന്നവർ….

സങ്കടകരമായ ഒരവസ്ഥയാണ് അവഗണന. അതും ആത്മാർത്ഥമായി സ്നേഹിച്ചവരിൽ നിന്നുള്ള അവഗണന മാനസികാരോഗ്യം തന്നെ തകർത്തേയ്ക്കാം. അവരില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ, ഒരു പക്ഷേ ഡിപ്രഷനിൽ വരെ എത്തിയേയ്ക്കാം.സ്വന്തമെന്ന് കരുതിയ ബന്ധങ്ങൾ അത്ര പെട്ടെന്ന് വിട്ടുകളായാൻ മനസ് തയാറാകില്ല. അതുകൊണ്ട് തന്നെ യാചിച്ചും, കരഞ്ഞും ഭീഷണിപ്പെടുത്തിയും തിരികെ നേടാൻ ശ്രമിക്കും. ഈ ശ്രമങ്ങൾ വ്യക്തികളെ കൂടുതൽ അകറ്റാൻ മാത്രമേ ഉപകരിക്കൂ ഏത് ദുരന്തവും നേരിടാനുള്ള മനസിന്റെ കഴിവ്, കാലക്രമേണ ജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും..
എന്നാൽ നിഷ്കളങ്കമായ സ്നേഹത്തെ ഒരുനാൾ തിരിച്ചറിയുക തന്നെ ചെയ്യും. ഒരുപക്ഷെ അതിന് വർഷങ്ങൾ വേണ്ടി വന്നേക്കാം. വീണ്ടുമൊരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ടതില്ല.എത്രമാത്രം ആത്മാർത്ഥത ആ വ്യക്തിക്ക് നിങ്ങളിൽ ഉണ്ടായിരുന്നോ അത്രയും ഹൃദയ വേദനയോടെ പിൻവാങ്ങിയപ്പോൾ,അവരുടെ മനസ്സിൽ നിങ്ങൾ മരിച്ചിരുന്നു .ശേഷ ക്രിയ ചെയ്ത് ശുദ്ധി കലശം ചെയ്ത മനസ് നിങ്ങൾക്ക് മുൻപിൽ കൊട്ടിയടച്ചിട്ടുണ്ടാവും.നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മറ്റൊരാൾക്ക്‌ മാറാൻ കഴിഞ്ഞെന്നുവരില്ല. കൈവിട്ടുകളഞ്ഞ നല്ല ബന്ധങ്ങളെ ഓർത്ത് പശ്ചാത്തപിക്കാത്ത മനുഷ്യരുണ്ടോ…? ബന്ധങ്ങൾ നഷ്ടമാകാതെ ചേർത്തുപിടിക്കുക. അവഗണിച്ചവ നാളെ അമൂല്യമായി തോന്നാം. പക്ഷേ തിരിച്ചുകിട്ടില്ല. മാത്രമല്ല ഇതിനോടകം അത് മറ്റൊരാൾ സ്വന്തമാക്കിയിരിക്കും.

1 Comments
Julian4623 December 2, 2025
| |