Skip to content

chithrodayamflashnews.com

November 30, 2026 12:42 am

ശുഭചിന്തകൾ

2023 | ഡിസംബർ 31| ഞായറാഴ്ച|

1199 | ധനു 15|മകം|

 

 

മാറ്റത്തിനനുസരിച്ച് മാറാൻ കഴിഞ്ഞില്ലയെങ്കിൽ….

പഴമയും പുതുമയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ചിലർ പറയും പഴയകാലഘട്ടം മനോഹരമായിരുന്നു…. അന്നത്തെ ശീലങ്ങൾ, സിനിമ, സാഹിത്യം,പാട്ടുകൾ,ഭക്ഷണം…. അങ്ങനെ പലതും. കാലം മാറി. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. എങ്കിൽ മാത്രമേ നിലനിൽപ്പുള്ളു.പക്ഷേ മാറാൻ കഴിയാത്ത ചിലർ ഇപ്പോഴുമുണ്ട്.
മധ്യവയസ് കഴിഞ്ഞാൽ വയസായി എന്ന് ചിന്തിച്ചു ജീവിക്കുന്നവരുമുണ്ട്.
അക്കങ്ങൾ കൂടിക്കൊണ്ടിരിക്കും.പക്ഷേ,
മനസിന്‌ ജരാനര ബാധിച്ചാൽ പെട്ടെന്ന് യാത്ര തിരിക്കേണ്ടി വരും. ആദ്യവണ്ടിയിൽ കയറാതെ ലാസ്റ്റ് വണ്ടിയിലെ യാത്രക്കാരനാവാൻ ശ്രമിക്കുക . ശരീരം മാറ്റങ്ങൾക്ക് വിധേയമാകും. അപ്പോഴും പുതിയ ചിന്തകളും സ്വപ്നങ്ങളുമായി മനസ് സുന്ദരമാവട്ടെ.

0 Comments

No Comment.