2024 | ജനുവരി15| തിങ്കളാഴ്ച|
1199 | മകരം01|ചതയം|


നാട്യങ്ങളില്ലാതെ ജീവിക്കാൻ സാധ്യമല്ല….
ജീവിതത്തിൽ അഭിനയിക്കാത്തവരായി ആരുമില്ല.ദിവസവും ഒന്നോ, രണ്ടോ പ്രാവശ്യം പലർക്കും കള്ളം പറയേണ്ടിവരുന്നു. യാത്രക്കിടയിൽ കണ്ടുമുട്ടിയ പരിചയക്കാരനോട് “എവിടെ പോകുന്നു” എന്നുചോദിച്ചാൽ കൃത്യമായി മറുപടി പറയണമെന്നില്ല.പല പ്രമുഖ വ്യക്തികളേയും ക്ഷണിക്കാൻ ചെന്നാൽ “ഡേറ്റില്ല” എന്ന് പറഞ്ഞൊഴിയുന്നതും കള്ളമാണ്.വൈകി ചെല്ലുന്ന ഭർത്താവിനോട് എന്താ വൈകിയത് എന്നുചോദിച്ചാൽ കിട്ടുന്ന മറുപടിയും കള്ളമായിരിക്കും. അങ്ങനെ ദൈനംദിനം മറ്റാർക്കും ദ്രോഹം ചെയ്യാത്ത കള്ളത്തരത്തിലൂടെയാണ് ഓരോ മനുഷ്യരും ജീവിക്കുന്നത്.
സന്ദർഭത്തിനനുസരിച്ച് ഇത്തരം കള്ളങ്ങൾ / നാട്യങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല. എന്നിട്ടും നാം പലരോടും വിശദീകരിക്കുന്നതും, ഉപദേശിക്കുന്നതും “സത്യസന്ധരായിരിക്കുക” എന്നാണ്. മറ്റുള്ളവരോട് ഉപദേശിക്കുമ്പോൾ ഈ പറഞ്ഞ സത്യസന്ധത നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞോ?
100% സത്യസന്ധതയോടെ ആർക്കെങ്കിലും ജീവിക്കാൻ കഴിയുമോ?
മറ്റൊരാൾക്കും ദോഷകരമാകാത്ത വിധത്തിൽ മനസും, ചിന്തയും അതിൽ നിന്ന് ഉരുത്തിരിയുന്ന വാക്കും, പ്രവർത്തിയും സ്വയം നിയന്ത്രണ വിധേയമായി ജീവിക്കാൻ കഴിയുമ്പോൾ കള്ളം പറയുന്നതിൽ ഒരു പരിധിവരെ നിയന്ത്രണം വരുത്താം. പക്ഷേ, പൂർണ്ണമായും സത്യസന്ധരാവുക എന്നത് പ്രയോഗികമല്ല.

No Comment.