Skip to content

chithrodayamflashnews.com

October 16, 2026 1:41 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ശുഭചിന്തകൾ 

2024 | ഫിബ്രവരി 29|വ്യാഴാഴ്ച..|

1199 | കുംഭമാസം16|ചിത്തിര|

തൊട്ടാൽ വാടി ആകാതിരിക്കുക

പലതും ആയിത്തീരാൻ ആഗ്രഹിച്ചിട്ടും ഒന്നും ആകാതെ പോയവർ പലപ്പോഴും വിമർശനത്തിൽ മുന്നിലുണ്ടാകും.

ആഗ്രഹിച്ചതുകൊണ്ട് മാത്രം ആർക്കും ഒന്നും നേടാൻ കഴിയുന്നില്ല. അലസത മാറ്റിവെച്ച് ആഗ്രഹത്തിന് അനുസരിച്ച് കഠിനാധ്വാനം ചെയ്തവർ മാത്രമേ ജീവിത വിജയം നേടിയിട്ടുള്ളു. ഇത്തരം വ്യക്തികൾ നെഗറ്റീവ് കമന്റുകൾ പരിഗണിക്കാറില്ല.

എന്നാൽ മറ്റുള്ളവർ എന്തുവിചാരിക്കും എന്നചിന്തയോടെ മുന്നോട്ടുപോകുന്ന പലരും വിമർശനങ്ങളിൽ തളർന്നുപോകുന്നവരാണ്.

വേഷം, ഭാഷ, രൂപം, ഭാവം, നിറം,അറിവ്,ചിന്തകൾ, ആഗ്രഹങ്ങൾ…..അങ്ങനെ വ്യത്യസ്തരായ മനുഷ്യർ. അവരുടെ അഭിപ്രായവും വിഭിന്നമാണ്.

എല്ലാപേരേയും തൃപ്തിപ്പെടുത്തി ആർക്കും ജീവിക്കാൻ കഴിയില്ല. എന്തുചെയ്യണം, എങ്ങനെ ജീവിക്കണം എന്നുള്ളത് സ്വന്തം ഇഷ്ടത്തിന് വിടുക.
പക്ഷേ, മറ്റുള്ളവരെ ദ്രോഹിച്ചു കൊണ്ടാകരുത് എന്നുമാത്രം.

ഏത് നല്ല കാര്യം ചെയ്യുമ്പോഴും പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുകൊണ്ടിരിക്കും.നന്മയുടെ പാതയിലേയ്ക്കുള്ള യാത്ര ദുർഘടം പിടിച്ചതായിരിക്കും.

അവിടേയ്ക്ക് എത്തിച്ചേരാൻ മാർഗം ഏതും സ്വീകരിക്കാം ലക്ഷ്യം ഉറച്ചതായിരിക്കണമെന്നുമാത്രം….

0 Comments

No Comment.