Skip to content

chithrodayamflashnews.com

November 28, 2026 6:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2171

ശുഭചിന്തകൾ

2024 | മാർച്ച്-10|ഞായറാഴ്ച.|

1199 | കുംഭമാസം 26|പുരുരുട്ടാതി|

Asnap 2169Asnap 2170

ജനാധിപത്യവും രാഷ്ട്രീയ അധികാരമോഹങ്ങളും

ഒരു കാലത്ത് ജനാധിപത്യത്തിന്റെ കാവൽഭടൻമാർ എന്ന വാചകത്തെ അന്വർത്ഥമാക്കുന്ന ഭരണാധികാരികളും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രമുഖരും പ്രവർത്തകരുയുണ്ടായിരുന്നു. കൊടിയുടെ നിറങ്ങളേക്കാൾ, പ്രവർത്തനത്തിന്റെ മികവുകളായിരുന്നു അവരെ ശ്രേഷ്ഠരാക്കിയിരുന്നത്. അതിന് പ്രധാനകാരണം സ്വാർത്ഥമോഹങ്ങളേക്കാൾ ഉപരി അവർ ജനപക്ഷങ്ങളിൽ നിലകൊണ്ടിരുന്നുവെന്നുള്ളതാണ്.അതുകൊണ്ടുതന്നെ അവർ ജനങ്ങൾക്കായി,നാടിന്റെ നന്മക്കായി പ്രവർത്തിച്ചു.
അവിടെ കക്ഷിരാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം ഒരുമയുടെ ശബ്ദമാണ് ഉയർന്നിരുന്നത്. വ്യക്തിപരമായ രാഷ്ട്രീയവും വിശ്വാസവും അവർക്കുണ്ടായിരുന്നു.
അത് രഹസ്യമായ സമ്മതിദാനഅവകാശംപോലെ അവരുടെ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്നു.
നാടിന്റെ നന്മമാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് അതൊരിക്കെരിക്കലും തടസമായിരുന്നില്ല.

എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സ്വാർത്ഥതയുടേയും രാഷ്ട്രീയ അധപ്പതനത്തിന്റേയും നേർക്കാഴ്ചകളാണ്. സ്വന്തം താല്പര്യങ്ങൾക്കും അധികാരസ്ഥാനമാനങ്ങൾക്കും വേണ്ടി രാഷ്ട്രീയ പോർവിളികൾ നടത്തുന്നു .താല്പര്യങ്ങൾ നടന്നില്ലെങ്കിൽ,
അവഗണിക്കപ്പെട്ടാൽ, ഉടനെ ഒരു ഉളുപ്പും ഇല്ലാതെ ഇത്രയം കാലം പ്രവർത്തിച്ച പ്രസ്ഥാനത്തേയും, വോട്ടു നൽകി വിജയിപ്പിച്ച ജനങ്ങളേയുംവിഡ്ഢികളാക്കി അടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകും.ഇത് ജനാധിപത്യമര്യാദയുടെ ഏറ്റവും വലിയ ലംഘനമാണ്.ഇങ്ങനെയുള്ളവരിൽനിന്നും നാടിനും സമൂഹത്തിനും എന്തു നേട്ടമാണ് കിട്ടുക…?
സ്വന്തം താല്പര്യങ്ങൾ മാത്രമാണ് ഇവരുടെ ലക്ഷ്യം. അതായത് സ്വന്തം താല്പര്യങ്ങളും അധികാരമോഹങ്ങളും നടപ്പാക്കുക. ഇവരെ വിശ്വസിച്ചു വോട്ട് നൽകുന്ന ജനങ്ങൾ പമ്പരവിഡ്ഢികളും.
അടുത്ത പ്രസ്ഥാനത്തിലേക്ക് ചാടുംവരെ പെറ്റമ്മയെപ്പോലെ നിന്നിരുന്ന പ്രസ്ഥാനത്തെ കണ്ടിരുന്നവരാണെന്ന് മാധ്യമങ്ങളിലൂടെ പല അവസരങ്ങളിലും പൊതുജനത്തോട് പറഞ്ഞിരുന്നവരാണ് മറുകണ്ടം ചാടിയത്.
അവസരം വന്നാൽ വീണ്ടും അടുത്തതിലേയ്ക്ക് ചാടുമെന്ന് ജനങ്ങൾ സ്വയം മനസ്സിലാക്കണം.
ഇന്നലെവരെ വിശ്വസിച്ചു പ്രവർത്തിച്ച പ്രസ്ഥാനത്തെ തിരിച്ചു തെറിപറയാനും കൊഞ്ഞനം കാട്ടാനും കാണിക്കുന്ന ചങ്കൂറ്റവും തൊലിക്കട്ടിയും അപാരം തന്നെയാണെന്ന് പറയാതെ വയ്യ.

പണ്ട് മുഖ്യധാരയിലുള്ള രണ്ടോ മൂന്നോ രാഷ്ട്രീയ പാർട്ടികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. അവർ ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയ വീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും തത്വസംഹിതകൾക്കുമെല്ലാം ലക്ഷ്യബോധമുണ്ടായിരുന്നു. പ്രവർത്തനപാരമ്പര്യവും ശൈലിയും ഉണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ അധികാരമോഹങ്ങൾക്കുവേണ്ടിയുള്ള തർക്കങ്ങളിൽപ്പെട്ട് പാർട്ടിയുടേയും കൊടികളുടേയും എണ്ണം കൂടി. ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ മൊത്തം എണ്ണമെടുത്താൽ അക്ഷരമാലക്രമങ്ങളേയും കടന്നുപോകും.രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ കേരളം തന്നെ നമ്പർ വൺ.

ഇനി വരും നാളുകളിലും കേരളത്തിൽ തട്ടുമാറ്റങ്ങളും തറമാറ്റങ്ങളും ധാരാളം നമുക്കു കാണാം.
കേരളം രാഷ്ട്രീയമോഹങ്ങളുടേയും, അധികാരമോഹങ്ങളുടേയും ഭ്രാന്താലയമായ് മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം കണ്ട് അന്തംവിട്ടിരിക്കാൻ കുറെ പാവം ജനങ്ങളും.

Asnap 2152

0 Comments

No Comment.