Skip to content

chithrodayamflashnews.com

November 28, 2026 6:32 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2237

ശുഭചിന്തകൾ 

2024 | മാർച്ച്-12|ചൊവ്വഴ്ച.|

1199 | കുംഭമാസം28|രേവതി|

Asnap 2232

Asnap 2234

പ്ലാസ്റ്റിക് നിരോധനം
പ്രാവർത്തികമോ…?

ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പ്ലാസ്‌റ്റിക് നിരോധനം. എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. സമ്പൂർണമായ പ്ലാസ്‌റ്റിക് നിരോധനം നടപ്പാക്കാൻ കഴിയുന്ന കാര്യമല്ല.പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം ഒട്ടേറെ മാരകരോഗങ്ങൾ/ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നറിയാമെങ്കിലും ഇന്ന് ലോകമാകെയുള്ള ജനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ധാരാളം ഉപയോഗിക്കുന്നു. ആരോഗ്യമേഖലയിൽ പോലുംഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു പ്ലാസ്റ്റിക്ക്.

മനുഷ്യർ ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങളും,ഭക്ഷണപാനിയങ്ങളും കൂടുതലും പ്ലാസ്‌റ്റിക് കവറുകളിലാണ് പായ്ക്ക് ചെയ്തുവരുന്നത്. ഇവിടെ വില്ലനായി വരുന്നതും അപകടകാരിയായി മാറുന്നതും റീസൈക്ലിംഗ് ചെയ്യാൻ പറ്റാത്ത കനം കുറഞ്ഞ പ്ലാസ്റ്റിക്ക്‌ ഉല്പന്നങ്ങളാണ്.

വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ
ഇത്തരം പ്ലാസ്റ്റിക് കിറ്റുകളിലാണ് കച്ചവടക്കാർ നൽകുന്നത്. ഇത്തരം ഉത്പന്നങ്ങൾ വീടുകളിലോ, ജനങ്ങളുടെ കൈവശമോ കണ്ടാൽ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നു.എന്നാൽ ആദ്യം മാതൃക കാണിക്കേണ്ടത് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് നിർമ്മാതാക്കളുടെ നിർമ്മാണം നിരോധിക്കുകയാണ് . പകരം
അപകടകരമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികൾ, തുണി സഞ്ചികൾതുടങ്ങിയവ സർവ്വ സാധാരണമായി നിർമ്മിക്കാനുള്ള സംവിധാനമുണ്ടാക്കുവാൻ കമ്പനികൾക്ക് നിർദ്ദേശം കൊടുക്കയാണ് . അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.

ഇപ്പോൾ പ്ലാസ്‌റ്റിക് ഉല്പന്നങ്ങൾ ഹരിതകർമ്മസേന വീടുകൾതോറും കയറി ശേഖരിക്കുന്നതുകൊണ്ട് വീടുകളിലും പറമ്പുകളിലും അലക്ഷ്യമായി പ്ലാസ്‌റ്റിക് വസ്തുക്കൾ വലിച്ചെറിയുന്ന രീതി ജനങ്ങളിൽ കുറവായിട്ടുണ്ട്. ഹരിതകർമ്മസേനയിലെ പ്രവർത്തകർക്ക് ഒരു തൊഴിലും വരുമാനവും കിട്ടുന്നതാണെങ്കിലും പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണ ജനങ്ങൾക്ക് ചെറിയ ബാധ്യത വരുത്തുന്നതാണ്
. ഇവ ശേഖരിക്കുവാൻ വരുന്നവർക്ക് പ്ലാസ്റ്റിക് കവറുകൾ,ആവശ്യമില്ലാത്ത വസ്തുക്കളും തരംതിരിച്ചു വയ്ക്കുകയുംമാസം 50 ₹ കൊടുക്കുകയും വേണം.
എന്നാൽ വീടുകളിൽ തരം തിരിച്ച് കൊടുക്കുന്ന പ്ലാസ്റ്റിക്കുകളല്ലാതെ പൊതു വഴിയിൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ കണ്ടാൽ പോലും ഹരിതകർമ്മ സേന തിരിഞ്ഞുനോക്കാറില്ല.

ഉപയോഗപ്രദവും ജനങ്ങൾക്ക് അധികം ഉപദ്രവകരമല്ലാത്ത പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുവാനും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ അതിൽ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുവാനും ശ്രമിച്ചാൽ,
ആരോഗ്യമേഖല ഉൾപ്പെടെ എല്ലായിടത്തും ഇത്തരം പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം കൊണ്ടുവന്നാൽ അതിന്റെ ഗുണം ജനങ്ങൾക്കുതന്നെയാണ്. അവരുടെ ആരോഗ്യമാണ് സംരക്ഷിക്കപ്പെടുന്നത്. അത് നാടിന്റെ വിജയംകൂടിയാണ്. ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്ത് എന്നാണല്ലോ….. ആരോഗ്യം നിലനിർത്താൻ എല്ലാപേർക്കും സാധിക്കട്ടെ…

Asnap 2235

0 Comments

No Comment.