Skip to content

chithrodayamflashnews.com

November 28, 2026 6:32 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2319

ശുഭചിന്തകൾ

2024 | മാർച്ച്-14|വ്യാഴാഴ്ച.|

1199 | കുംഭമാസം30|ഭരണി|

Asnap 2316

Asnap 2317

ചിരിയുടെ ഭാവഭേദങ്ങൾ

ചിരി ആരോഗ്യത്തിനു നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആധുനിക വൈദ്യശാസ്ത്രംവരെ അത് ശരിവയ്ക്കുന്നുണ്ട്. എന്നാൽ പൊതുവേ എല്ലാ ചിരിയ്ക്കും ആരോഗ്യംവർദ്ധിപ്പിക്കാൻ കഴിയുമോ?

പുഞ്ചിരി, പൊട്ടിച്ചിരി, ലാസ്യച്ചിരി, ഊറിച്ചിരി,വിഡ്ഢിച്ചിരി, വികടച്ചിരി ഇങ്ങനെ ചിരിയുടെ ഭാവഭേദങ്ങൾ പല തലത്തിലാണ്.എങ്കിലും മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വികടച്ചിരിയാണ്. മറ്റൊന്നുംകൊണ്ടല്ല. ആരെയും പെട്ടന്ന് കുപ്പിയിലിറക്കാൻ ഇതിനോളം പറ്റിയ ചിരിയില്ല. ഏറ്റവും നല്ല ചിരി പുഞ്ചിരിയാണ്. പക്ഷേ… അത്‌ മനുഷ്യരിൽനിന്നും കുടിയിറങ്ങിപ്പോയിട്ട് കാലങ്ങളായി. എന്തിന് പറയുന്നു ഇപ്പോൾ പിറവികൊള്ളുന്ന കുഞ്ഞുങ്ങൾപോലും ചിരിക്കാൻ മടിക്കുന്നു. അത്രമേൽ മാറ്റങ്ങൾ വന്നുതുടങ്ങി…

ഇലക്ഷൻ കാലമായിരിക്കുകയാണല്ലോ…? ഇപ്പോഴാണ് രാഷ്ട്രീയത്തിലെ ചിരിയുടെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കൊല്ലുന്ന ചിരിയുമായി ജനങ്ങളുടെ അടുത്തേക്ക് എത്തുന്നത്. ഭരണസിരാകേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിക്കാൻ ജനാധിപത്യവ്യവസ്ഥയിലധിഷ്ഠിതമായ വോട്ടെടുപ്പ് വരികയാണ്.
അങ്ങനെ അവർ വീണ്ടും നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. വെളുക്കെ ചിരിച്ചുകൊണ്ട്. സംശയിക്കേണ്ട കൂട്ടത്തിൽ അഞ്ഞൂറിന്റെ ബൾബിന്റെ വെട്ടംപോലെ ചിരിക്കുന്ന ആൾതന്നെ സ്ഥാനാർത്ഥി.

ആളെ കണ്ടപ്പോൾ നമ്മുടെ കറിയാച്ചൻ കാരണവർക്ക് ഒരു സംശയം. ഇയാളെ നല്ല പരിചയം തോന്നണുണ്ടല്ലോ…? കറിയാച്ചൻ ചിന്തിച്ചുനിൽക്കെ സ്ഥാനാർത്ഥി ചിരിച്ചുകൊണ്ട് അടുത്തെത്തി ഇരുതോളിലും പിടിച്ചുകൊണ്ട് ഒരു ചോദ്യം.. “അപ്പാപ്പനെന്നെ ഓർമ്മയുണ്ടോ..? ”
അഞ്ചു വർഷം മുൻപ്
ഇവിടെനിന്നും ജയിച്ചുപോയ ജോസൂട്ടി എം. പി..
എന്നാലും എനിക്ക് വോട്ട് തന്ന് ജയിപ്പിച്ച അപ്പാപ്പന് എന്നെ വന്നൊന്നു കാണാൻ തോന്നിയില്ലല്ലൊ…അഞ്ചു വർഷത്തിന് ശേഷം ഞാൻ ഇങ്ങോട്ട് വരേണ്ടി വന്നു അപ്പാപ്പനെ കാണാൻ.,. “

കുറ്റം കാറിയാച്ചന്റെ തലയിൽ കെട്ടിവെച്ചു.
. ചിരിച്ചുകൊണ്ട് അരികിൽ വന്ന് ജനങ്ങളുടെ കൈയും കാലും പിടിച്ച് വോട്ട് നേടി വിജയിക്കും. പിന്നെ കണ്ട ഭാവം നടിക്കില്ല. എന്തെങ്കിലും ആവശ്യം വന്നാൽ ഇവരുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ട അവസ്ഥയാണ്.

നാടകങ്ങൾ അരങ്ങേറുന്നു.
ചിരിയുടെ വക ഭേദങ്ങളുമായി അവർ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിക്കൊണ്ടിരിക്കുന്നു.
കാത്തിരിക്കാം. വരും വരാതിരിക്കില്ല….

Asnap 2318

0 Comments

No Comment.