2024 | മാർച്ച്-26|ബുധനാഴ്ച|
1199 | മീനമാസം 12|അത്തം|


ഒറ്റയ്ക്ക് യുദ്ധം ജയിച്ചവർ…
വിശ്വസിച്ചവരെ അവിശ്വസിക്കേണ്ടിവന്നപ്പോൾ,പ്രണയപരാജയം സംഭവിച്ചപ്പോൾ, സാമ്പത്തികഭദ്രത നഷ്ടമായപ്പോൾ, വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും പരാജയപ്പെട്ടപ്പോൾ,ചെയ്യാത്ത കുറ്റം നിങ്ങളുടെ മേൽ ആരോപിക്കപ്പെട്ടപ്പോൾ, പലരും ഒറ്റപ്പെടുത്തിയപ്പോൾ …
ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കാൻ കഴിഞ്ഞു
വെങ്കിൽ, തകർന്നു പോകുമെന്ന് കരുതിയ സന്ദർഭങ്ങളിൽ മനസുറച്ചു നിൽക്കാൻ സാധിച്ചുവെങ്കിൽ,തീവ്ര വേദനയിലും പതറാതെ പോരാടാൻ കഴിഞ്ഞുവെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് യുദ്ധം ജയിച്ചവരാണ്. മറ്റുള്ളവരുടെ മുന്നിൽ നേട്ടങ്ങൾ നിരത്താൻ നിങ്ങൾക്ക് ഒന്നുമുണ്ടാവില്ല. പക്ഷേ, പ്രതിസന്ധിയിൽ അടിപതറാതെ പോരാടി നേടിയ മാനസികാരോഗ്യം നൽകിയ കരുത്താണ് നിങ്ങൾ നേടിയ വിജയം. മുന്നോട്ടുള്ള പ്രയാണം എത്ര കഠിനമായാലും നേരിടാനുള്ള ആത്മവിശ്വാസമാണ് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടി …..

No Comment.