2024 |ഏപ്രിൽ 05|ശനിയാഴ്ച|
1199 | മീനമാസം 23|അവിട്ടം |


വഴിവിളക്കുകൾ
കൂരിരുട്ടത്ത് തെളിയിച്ചുവെച്ച വഴിവിളക്കുകൾ വഴിപോക്കർക്ക് ആശ്വാസമാണ്. അതുപോലെ തന്നെയാണ് ഇരുട്ടിൽ തപ്പിതടയുന്നവർക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവും. വെളിച്ചതിന് നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും.
അതുപോലെ തന്നെയാണ് നല്ലൊരു മാർഗ്ഗ ദർശിയും.
ആരുപറഞ്ഞാലും ഞാൻ അനുസരിക്കില്ല, എന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകും, എനിക്ക് മാറാൻ കഴിയില്ല നിങ്ങൾ എനിക്കുവേണ്ടി മാറണം, കുറച്ചുകൂടി വ്യക്തമാക്കിയാൽ ഞാനാണ് ശരി. ഞാൻ മാത്രമാണ് ശരി എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വ്യക്തികൾ… ആര് എന്തുപറയുന്നു എന്നതിനേക്കാൾ ഉപരി ഞാൻ പറയും അതുപോലെ നിങ്ങൾ അനുസരിക്കണം എന്ന് ആജ്ഞാപിക്കുന്നവർ…
പവർ, പണം ഇവ രണ്ടും ഉണ്ടെങ്കിൽ ഇവർക്കൊപ്പം പലരും അനുസരിച്ചു നിൽക്കും. എന്ന് ഇവ നഷ്ടപ്പെടുന്നോ,അന്ന് ഏറ്റവും വലിയ ശത്രുവും ഒപ്പം നിന്നവർ തന്നെയാണ്.
ഒന്ന് മാറി ചിന്തിക്കുന്നത് നല്ലതല്ലേ..?
നമ്മെ നന്മയുടെ മാർഗത്തിലേയ്ക്ക് തെളിച്ചുവിടാൻആരെങ്കിലും….
പോരായ്മകൾ ചൂണ്ടി കാണിക്കാൻ,
,ഉപദേശിക്കാൻ, നിദ്ദേശിക്കാൻ,ആശ്വസിപ്പിക്കാൻ, തളരുമ്പോൾ ചേർത്തുപിടിക്കാൻ ഒരാൾ,മാർഗ്ഗ ദർശി…
അച്ഛൻ, അമ്മ, ഗുരു, സുഹൃത്ത്….. അങ്ങനെ ആരും ആയിക്കൊള്ളട്ടെ…
ലക്ഷ്യത്തിലേയ്ക്കുള്ള വഴിയിലെ, വിളക്കുകൾ…

No Comment.